ഐ. പി. സി. ഓവർസീസ് മിഷൻ കോൺഫെറെൻസിന്റെ ഒരുക്കങ്ങൾ പൂർത്തിയായി

ന്യൂയോര്‍ക്ക്: ഐ.പി.സി ഓവര്‍സീസ് മിഷന്‍ കോണ്‍ഫ്രന്‍സ് മാര്‍ച്ച് 23 മുതല്‍ 25 വരെ ന്യൂയോര്‍ക്കില്‍ വാലി ട്രീം പട്ടണത്തില്‍ ഗേറ്റ് വേ ക്രിസ്ത്യന്‍ സെന്‍ററില്‍ വച്ച് നടക്കുന്നതാണ്. ഐ.പി.സി ജനറല്‍ പ്രസിഡന്‍റ് പാസ്റ്റര്‍ ജേക്കബ് ജോണ്‍ ഉദ്ഘാടനം ചെയ്യുന്ന യോഗങ്ങളില്‍ ഐ.പി.സി ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ കെ.സി ജോണ്‍ തിരുവചനഘോഷണം നടത്തും. ഐ. പി. സി ജനറല്‍ കൗണ്‍സില്‍ അംഗം ബ്രദര്‍ എം. വി. ഫിലിപ്പ് ആശംസകള്‍ അറിയിക്കും. പ്രശസ്ത ക്രൈസ്തവ ഗായകരായ ബിനോയ് ചാക്കോയും, ലോര്‍ഡ്സണ്‍ ആന്‍റണിയും ഒന്നിച്ച് സംഗീത ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. നോര്‍ത്ത് അമേരിക്കയില്‍ പാര്‍ത്ത്കൊണ്ട് ആഗോള വ്യാപകമായി മിഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന അനേക ദൈവദാസന്മാരുടെ അനുഗ്രഹവും അംഗീകാരവും ആശിര്‍വാദവും ഐ.പി.സി ഒ.എം.സി യുടെ പ്രഥമ സമ്മേളനത്തിന് ഉണ്ടെന്നുള്ളതും ഇതിന്‍റെ സംഘാടകര്‍ക്ക് സന്തോഷം പകരുന്നതാണ്.

ഐ.പി.സി ഒ.എം.സി യുടെ പ്രവര്‍ത്തന പദ്ധതികള്‍ വിപുലമാക്കുന്നതിനായ് നോര്‍ത്തമേരിക്കയില്‍ താമസിച്ച് കൊണ്ട് വിദേശ രാജ്യങ്ങളില്‍ മിഷന്‍ പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുന്ന എല്ലാ മിഷന്‍ കോര്‍ഡിനേറ്റേഴ്സിന്‍റെയും യോഗം ക്രമീകരിക്കുന്നതും വിപുലമായ പ്രവര്‍ത്തന പദ്ധതികള്‍ക്ക് രൂപം കൊടുക്കുന്നതും ആയിരിക്കും. ഐ.പി.സി ഒ.എം.സി ഐ.പി.സി യുടെ കുടക്കീഴില്‍ ഐ.പി.സി ജനറല്‍ കൗണ്‍സിലും കേരള സ്റ്റേറ്റ് കൗണ്‍സിലും അംഗീകാരം കൊടുത്ത ദൈവദാസന്മാരാല്‍ പ്രവര്‍ത്തിക്കുന്ന ഒരു പുതിയ സംരഭമാണ്. ഐ.പി.സി പ്രസ്ഥാനത്തിന്‍റെ ആഗോള വ്യാപകമായി വ്യാപിച്ച് കിടക്കുന്ന എല്ലാ റീജിയനുകളും കര്‍തൃഹിതമായ പുത്തന്‍ പദ്ധതികള്‍ ആവിഷ്കരിച്ച് അനേക ദൈവദാസിന്മാരെയും പുതിയ സഭകളെയും രൂപീകരിക്കുകയും മിഷന്‍ പ്രവര്‍ത്തനത്തെ പ്രാര്‍ത്ഥനയാലും സഹായത്താലും പ്രോത്സാഹിപ്പിക്കുകയും ദൈവദാസിമാര്‍ക്ക് ദൈവവേല സ്വാത്രന്ത്ര്യത്തോടെ ചെയ്യുന്നതിന് അവസരം ഉണ്ടാക്കി കൊടുക്കുകയും ചെയ്യേണ്ടതാണ്.

ഐ.പി.സി പ്രസ്ഥാനത്തിന്‍റെ മുദ്രയാല്‍ അലംകൃതമായ ഐ.പി.സി ഒ.എം.സി യുടെ പ്രവര്‍ത്തനത്തിന് ഇന്ത്യയിലെ എല്ലാ സ്റ്റേറ്റ്, റീജിയണ്‍, സെന്‍റര്‍, മേഖല പ്രവര്‍ത്തന നേതാക്കള്‍ക്കും പങ്കാളികള്‍ ആകുന്നതിനുള്ള പൂര്‍ണ്ണസ്വാതന്ത്ര്യം ഉറപ്പ് നല്‍കുന്നു. ഇന്ത്യാപെന്തക്കോസ്ത് ദൈവസഭയുടെ ഏകദേശം പതിനാല് സ്റ്റേറ്റ് പ്രസിഡന്‍റുമാരും, സ്പോണ്‍സര്‍മിനിസ്റ്റേഴ്സും അവരുടെ വിലയേറിയ സമയവും കഴിവും ധനവും ഇന്ത്യയിലെ സുവിശേഷീകരണത്തിനായി ചെലവഴിക്കുന്നതിനെ വിസ്മരിക്കാന്‍ ആര്‍ക്കും കഴിയുകയില്ല.

മതേതര തീവ്രവാദ ശക്തികള്‍ ക്രിസ്ത്യാനികളെ ഇന്ത്യയില്‍ നിന്നും വെട്ടിമാറ്റാന്‍ വാളിന് മൂര്‍ച്ച കൂട്ടുന്ന ഇക്കാലത്ത് സ്വജീവന്‍ പണയം വച്ച് ഭാരതത്തിന്‍റെ കുപ്രമാണങ്ങളില്‍ സുവിശേഷം പ്രവര്‍ത്തനം നടത്തുന്ന ദൈവദാസന്മാരെ മാനിക്കുകയും അവര്‍ക്കായ് പ്രാര്‍ത്ഥിക്കുകയും ചെയ്യേണമെന്ന് ഓര്‍മ്മിപ്പിക്കുന്നു. സുവിശേഷ പ്രവര്‍ത്തനത്തിന്‍റെ വാതില്‍ ഇന്ത്യയില്‍ അടയുന്നതിന് മുമ്പ് അനേക മിഷണറിമാരെ വാര്‍ത്തെടുത്ത് ഇന്ത്യയെ ദൈവത്തിനായ് നേടാനുള്ള പദ്ധതികള്‍ക്ക് രൂപവും ഭാവവും നല്‍കുന്ന ഐ.പി.സി ഒ.എം.സി യുടെ പ്രവര്‍ത്തനത്തില്‍ നിങ്ങളും പങ്കാളികള്‍ ആകുവാന്‍ ഞങ്ങള്‍ ആഹ്വാനം ചെയ്യുന്നു.

ഏതൊരു നല്ല പ്രവര്‍ത്തനത്തിനും രൂപം കൊടുക്കുമ്പോള്‍ എതിര്‍പ്പുകള്‍ ഉണ്ടാകുകയെന്നുള്ളത് സര്‍വ്വസാധാരണമാണ്. ഏതിനോടും എന്തിനോടും എപ്പോഴും അതിന്‍റെ സത്യം മനസ്സിലാക്കാതെ എതിര്‍ക്കുന്ന ഒരു കൂട്ടം ലൂസിഫറിന്‍റെ അനുഭാവികള്‍ ദൈവീക പദ്ധതികളെ തകര്‍ക്കാന്‍ ശ്രമിക്കുകയെന്നതും സ്വോഭാവികമാണ്. എന്നാല്‍ നമ്മുടെ ദൈവം ജയാളിയാണ്, ജയശാലിയാണ്. അനേകം സംഘടനകളുടെയും തലപ്പത്ത് ഇരുന്ന് നേതൃപാടവം തെളിയിച്ചവരും ഇന്ന് വിവധ സ്റ്റേറ്റിന്‍റെയും നേതൃത്വത്തില്‍ ഇരുന്നു കൊണ്ട് ദൈവത്തിനായ് പ്രവര്‍ത്തിക്കുന്ന ശുശ്രൂഷകന്മാരാണ് ഈ പുതിയ സംരഭത്തിന്‍റെ അണിയറ ശില്പികള്‍.

മാര്‍ച്ച് 23 മുതല്‍ 25 വരെ നടക്കുന്ന പ്രഥമ ഐ.പി.സി ഓവര്‍സീസ് മിഷന്‍ കോണ്‍ഫ്രന്‍സിലേക്കും വാലിസ്ട്രീറ്റിലുള്ള ഗേറ്റ്വേ കണ്‍വന്‍ഷന്‍ സെന്‍ററിലേക്കും ഏവരെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി ഐ.പി.സി ഒ.എം.സി യ്ക്കു വേണ്ടി പാസ്റ്റര്‍ തോമസ് കുര്യന്‍ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.