8-മത് ഓസ്‌ട്രേലിയൻ ഇന്ത്യൻ പെന്തക്കോസ്റ്റൽ കോൺഫറൻസ് സിഡ്‌നിയിൽ

സിഡ്നി: ഓസ്ട്രേലിയന്‍ ഇന്‍ഡ്യന്‍ പെന്തെക്കോസ്തല്‍ കോണ്‍ഫറന്‍സിന്‍റെ എട്ടാമത് സമ്മേളനം 2018 മാര്‍ച്ച്‌ 30, 31, ഏപ്രില്‍ 1 തീയതികളില്‍ സിഡ്നിയില്‍ (റെഡ്ഗം സെന്‍റര്‍, 2 ലെയ്ന്‍ സ്ട്രീറ്റ്, വെന്റ്വര്‍ത്ത് വില്ലെ, സിഡ്നി, ന്യൂ സൗത്ത് വെയില്‍സ്-2145) വച്ചു നടക്കുന്നു.

മാര്‍ച്ച്‌ 30 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് നാഷണല്‍ പ്രസിഡണ്ട്‌ പാസ്റ്റര്‍ തോമസ്‌ ജോര്‍ജ് ഉല്‍ഘാടനം നിര്‍വഹിക്കുന്ന കോണ്‍ഫറന്‍സില്‍ പാസ്റ്റര്‍ എബി എബ്രഹാം, പാസ്റ്റര്‍ ജേക്കബ്‌ ജോര്‍ജ് എന്നിവര്‍ മുഖ്യ സന്ദേശങ്ങള്‍ നല്‍കുന്നു. മൂന്നു ദിവസങ്ങളിലായി നടക്കുന്ന കോണ്‍ഫറന്‍സില്‍ സ്വദേശത്തും വിദേശത്തുമുള്ള മറ്റു അഭിഷിക്ത കര്‍തൃ ദാസന്മാരും ദൈവ വചനം ശുശ്രൂഷിക്കുന്നതാണ്.

സുപ്രസിദ്ധ ക്രിസ്ത്യന്‍ ഗായകനായ രൂഫോസ് കുര്യാക്കോസ് ഗാനശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നു. കോണ്‍ഫറന്‍സിന്‍റെ ഈ വര്‍ഷത്തെ ചിന്താവിഷയം “മഹത്വത്തിന്‍റെ പ്രത്യാശയായ ക്രിസ്തു നിങ്ങളില്‍ ഇരിക്കുന്നു” (കൊലോ. 1 : 27) എന്നുള്ളതാണ്. ശനിയാഴ്ച രാവിലെ യുവജനങ്ങള്‍ക്ക്‌ വേണ്ടിയും, സഹോധരിമാര്‍ക്ക് വേണ്ടിയും പ്രത്യേക സെഷനുകള്‍ ഉണ്ടായിരിക്കും. ഉച്ചയ്ക്ക് ശേഷം കുഞ്ഞുങ്ങളുടെ താലന്തു പരിശോധന ഉണ്ടായിരിക്കുന്നതാണ്.

post watermark60x60

ഞായറാഴ്ച സഭായോഗത്തിന് കര്‍തൃമേശ ഉണ്ടായിരിക്കും. അതിനു ശേഷം പോതുയോഗത്തോടെ ഈ വര്‍ഷത്തെ കോണ്‍ഫറന്‍സ് സമാപിക്കും. മുന്‍ വര്‍ഷങ്ങളിലെപോലെ ദൈവ ജനത്തിന്റെ പ്രാര്‍ത്ഥനയും സാന്നിധ്യസഹകരണങ്ങളും ഉണ്ടാകണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
പാസ്റ്റര്‍ ഏലിയാസ് ജോണ്‍ (പബ്ലിസിറ്റി കണ്‍വീനര്‍) +61 423804644

-ADVERTISEMENT-

-ADVERTISEMENT-

You might also like