ക്രൈസ്തവ എഴുത്തുപുരക്ക് പുതിയ നാഴികക്കല്ല്

ദോഹ:ക്രിസ്തു ദൗത്യത്തിനായി മുന്നോട്ട് എന്ന ദൃഡ നിശ്ചയത്തോടു കൂടെ ദോഹയിൽ ഉള്ള ഒരു കൂട്ടം യുവജനങ്ങൾ ഒന്നിച്ചു ചേർന്ന് ക്രൈസ്‌തവ എഴുത്തുപുര ദോഹ ചാപ്റ്റർ രൂപീകരിച്ചു. 13.03.18 ന് വൈകിട്ട് 6 മണിക്ക് കൂടിയ യോഗത്തിൽ 2018-19 ലെ ഭാരവാഹികളെ തിരഞ്ഞെടുത്തു്. ഷിനു കെ. ജോയ് പ്രസിഡന്റായും ഷെറിൻ ബോസ് സെക്രട്ടറി ആയും തിരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികൾ. ജിനേഷ് കെ. (ട്രഷറർ), റെജി കെ. ബെഥേൽ (മീഡിയ & പബ്ലിസിറ്റി) ബ്ലെസ്സൺ ഇടയാറന്മുള (കോർഡിനേറ്റർ ഹെഡ്) എന്നിവരാണ് ഭാരവാഹികൾ.

post watermark60x60

ദോഹയിൽ വിവിധ സഭകൾ കേന്ദ്രികരിച്ചു വരും ദിവസങ്ങളിൽ കോർഡിനേറ്ററുമാരെ തിരഞ്ഞെടുക്കാനും തീരുമാനിച്ചു.

ദോഹയിൽ ക്രൈസ്തവ എഴുത്തുപരയുടെ പ്രവർത്തനങ്ങളുമായി സഹകരിക്കുന്നതിനും, നിത്യേനയുളള ഡിജിറ്റൽ പത്രം വാട്ട്സ് ആപ്പിൽ ലഭിക്കേണ്ടതിനും, മറ്റു ആവശ്യങ്ങൾക്കും ബന്ധപ്പേടേണ്ട നമ്പറുകൾ: +97430420411; +97474787168

-ADVERTISEMENT-

You might also like