11 മത് ഐ.എ.ജി – യൂ. കെ & ജനറൽ കൺവൻഷന് വെള്ളിയാഴ്ച തുടക്കം
ബ്രിസ്റ്റോൾ: യു. കെ യുടെ ആത്മീയ ഉണർവിന് ഇനി രണ്ട് നാളുകൾ. അസംബ്ലിസ് ഓഫ് ഗോഡ് യൂ.കെ, ഐ.എ.ജി – യൂ.കെ & യൂറോപ്പിന്റെ 11 മത് ജനറൽ കൺവൻഷന്റെയും ലീഡർഷിപ്പ് സമ്മിറ്റ് 16 ന് വെള്ളിയാഴ്ച ആരംഭിക്കും.

18 ഞായർ വരെ ബ്രിസ്റ്റോളിൽ ഫെയർഫീൽഡ് ഹൈസ്ക്കൂളിൽ വച്ചാണ് പ്രോഗ്രാമുകൾ നടക്കുന്നത്.
ഐഎജി യൂ.കെ & യൂറോപ്പ് ചെയർമാൻ പാസ്റ്റർ. ബിനോയി എബ്രഹാം സമ്മേളനം ഉദ്‌ഘാടനം ചെയ്യും..
Download Our Android App | iOS App
ഈ കാലഘട്ടത്തിൽ ശക്തമായി ഉപയോഗിക്കപ്പെടുന്ന
പാസ്റ്റർ രവിമണി (ബാംഗ്ലൂർ) മുഖ്യ സന്ദേശം നൽകും. കൂടാതെ പാസ്റ്റർ. ജസ്റ്റിൻ സാബു (യുഎസ്എ ), സിസ്റ്റർ അനീഷ ജസ്റ്റിൻ സാബു (യുഎസ്എ) എന്നിവർ ദൈവവചനത്തിൽ നിന്നും സംസാരിക്കും.
പാസ്റ്റർ സാം മാത്യുവിന്റെ നേതൃത്വത്തിൽ ഐ.എ .ജി ക്വയർ സംഗീതശുശ്രുഷയ്ക്ക് നേതൃത്വം നൽകും .
ഈ കൺവെൻഷന്റെ വിപുലമായ ഒരുക്കങ്ങൾ എല്ലാം തന്നെ പൂർത്തിയായതായി ലോക്കൻ കോഡിനേറ്റർ പാസ്റ്റർ ജിനു മാത്യൂ പറഞ്ഞു.
യൂ.കെയിൽ ഉള്ള നിരവധി സഭാവിശ്വാസികളും ദൈവദാസൻന്മാരും ഈ കൺവൻഷനിലും ലീഡർഷിപ്പ് സമ്മിറ്റിലും സംബന്ധിക്കും.