കേരള പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം ക്രൈസ്തവ സാഹിത്യ പുരസ്കാരങ്ങൾക്ക് രചനകൾ ക്ഷണിക്കുന്നു

നിബു വെള്ളവന്താനം

ന്യുയോർക്ക്: കേരള പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം ഓഫ് നോർത്തമേരിക്ക രജത ജൂബിലി സമ്മേളനത്തിനോടനുബദ്ധിച്ച്, നോർത്തമേരിക്കയിലുള്ള എല്ലാ മലയാളി പെന്തക്കോസ്ത് പ്രാദേശിക സഭകളിലെ പുതിയ എഴുത്തുകാരുടെ സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി രചയിതാക്കളിൽ നിന്നും കഥാരചന, കവിത, ഉപന്യാസം, ലേഖനങ്ങൾ, കാർട്ടൂൺ ചിത്രങ്ങൾ തുടങ്ങി സത്യവേദപുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള വിഷയങ്ങളെ ആസ്പദമാക്കി ക്രൈസ്തവ സാഹിത്യ രചനകൾ ക്ഷണിക്കുന്നു.
പ്രായഭേദമെന്യ ആർക്കും മത്സരത്തിൽ പങ്കെടുക്കാം. രജിസ്ട്രേഷൻ ആവശ്യമില്ല. ഇംഗ്ലീഷ്, മലയാളം ഭാഷകൾ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാവുന്നതാണ്. വിവിധ പ്രായ ഗ്രൂപ്പുകളിൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ വിജയിക്കുന്നവർക്ക്  ജൂലൈ മാസം 5 മുതൽ 8 വരെ  ബോസ്റ്റൺ പി.സി.എൻ.എ കെ സമ്മേളനത്തിനോടനുബദ്ധിച്ച് നടത്തപ്പെടുന്ന കെ.പി.ഡബ്ല്യു.എഫ് രജതജൂബിലി സമ്മേളനത്തിൽ വെച്ച് അവാർഡും സർട്ടിഫിക്കറ്റും നൽകി ആദരിക്കും.
പങ്കെടുക്കുന്നവരുടെ എണ്ണം അനുസരിച്ച് പ്രാഥമിക റൗണ്ടുകൾ പൂർത്തികരിച്ചതിനു ശേഷം ഫൈനൽ മത്സരം നടത്തും. വിജയികളാകുന്നവരുടെ സാഹിത്യസൃഷ്ടികൾ പ്രമുഖ ക്രൈസ്തവ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്നതാണ്.
രചനകൾ മെയ് 1 നു മുമ്പായി താഴെ കാണുന്ന വിലാസത്തിൽ സഭാ ശുശ്രൂഷകന്റെ പേരും ഫോൺ നമ്പരും സഹിതം സെക്രട്ടറിയുടെ വിലാസത്തിൽ അയച്ചുതരേണ്ടതാണെന്ന് പ്രസിഡൻറ് റോയി മേപ്രാൽ അറിയിച്ചു.
Address: Nibu Vellavanthanam ( National Secretary)
3845 Shoreview Dr, Kissimmee, FL 34744

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.