ഡോ. ഐസക് വി. മാത്യു അസംബ്ലിസ് ഓഫ് ഗോഡ് അസിസ്റ്റന്റ് സൂപ്രണ്ട്

പുനലൂർ: ഡോ. ഐസക് വി. മാത്യു അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക് കൗൺസിൽ അസിസ്റ്റന്റ് സൂപ്രണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. പുനലൂരുള്ള അസംബ്ലീസ് ഓഫ് ഗോഡ് ആസ്ഥാനത്ത് വച്ച് ഇന്ന് നടന്ന തിരഞ്ഞെടുപ്പിലാണ് പുതിയ അസിസ്റ്റന്റ് സൂപ്രണ്ടായി തെരഞ്ഞെടുക്കപ്പെട്ടത്. ആകെ പോൾ ചെയ്ത 1221 വോട്ടിൽ റവ ഐസക്ക് വി മാത്യൂ 871. വോട്ട് നേടിയാണ് വിജയിച്ചത്.

മികച്ച വേദാധ്യാപകനും, കൺവൻഷൻ പ്രസംഗികനുമായ അദ്ദേഹം മികച്ച സംഘാടകനും കൂടിയാണ്. കൗൺസിലിംഗിൽ സെറാംപൂർ യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് നേടിയ ആദ്യ പെന്തെകൊസ്തുകാരൻ ആണ് അദ്ദേഹം. ദീർഘകാലം ബഥേൽ ബൈബിൾ കോളജ് അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സൂപ്രണ്ടായി റവ. പി. എസ്. ഫിലിപ്പിനെ ഇന്നലെ തിരഞ്ഞെടുത്തിരുന്നു. പുതിയ ഭരണ സമിതിയുടെ തിരഞ്ഞെടുപ്പോടെ കോൺഫ്രൻസ് ഇന്ന് സമാപിക്കും.

post watermark60x60

-ADVERTISEMENT-

-ADVERTISEMENT-

You might also like