പി.വൈ.പി.എ റീജിയൻ താലന്ത് പരിശോധന: ഒരുക്കങ്ങൾ പുരോഗമിക്കുന്നു

ദുബായ്: പിവൈപിഎ റീജിയൻ താലന്ത് പരിശോധന Eid Al Fitr അവധിയുടെ ആദ്യ ദിനം രാവിലെ 8.30 മുതൽ ഷാർജ വർഷിപ് സെന്ററിൽ നടക്കും. സീനിയേഴ്സ്, സൂപ്പർ സീനിയേഴ്സ്, എൽഡേഴ്സ് എന്നീ വിഭാഗങ്ങളിലായി നാനൂറോളം പ്രതിഭകൾ പങ്കെടുക്കും. ലളിതഗാനം, സംഘഗാനം, ശാസ്ത്രീയ സംഗീതം, ബൈബിൾ ക്വിസ്, ഉപന്യാസം, പ്രസംഗം, കഥ, കവിത, ചിത്രരചന എന്നീ ഇനങ്ങളിൽ യുഎഇ ലെ വിവിധ എമിറേറ്റ് കളിൽ നിന്നുള്ള സഭാ അംഗങ്ങൾ
താലന്തുകൾ പ്രദർശിപ്പിക്കും. ഏറ്റവും കൂടുതൽ പോയിന്റസ് നേടുന്ന വ്യക്തിയെ പ്രത്യേകം ആദരിക്കും. താലന്ത് പരിശോധന കൺവീനറായി റോബിൻ സാം മാത്യും ജോയിന്റ് കൺവീനറായി ജെൻസൻ മാമ്മനും പ്രവർത്തിക്കുന്നു. അന്നേദിവസം വൈകിട്ട് സമാപനസമ്മേളനത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്യും. പാസ്‌റ്റർ പി.എം.സാമുവൽ, പാസ്റ്റർ സൈമൺ ചാക്കോ, ഷിബു മുള്ളംകാട്ടിൽ, പാസ്റ്റർ സാമുവൽ ജോൺസൺ, ജോബിൻ ജോൺ, ബ്ലസൻ തോണിപ്പാറ എന്നിവർ നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.