മദേഴ്സ്പ്രയർ മൂവ്മെന്റ് ഏകദിനസമ്മേളനം ഷാർജയിൽ

പാസ്റ്റർ ജെസ്റ്റിൻ കോശി, ബാംഗ്ലൂർ

ഷാർജ: യുഎഇ യുണൈറ്റഡ് ലേഡീസ് പ്രയർ ഫെല്ലോഷിപ്പും ബാംഗ്ലൂർ യുണൈറ്റഡ് പെന്തകോസ്റ്റൽ ലേഡീസ് പ്രയർ ഫെല്ലോഷിപ്പും സംയുക്ത ആഭിമുഖ്യത്തിൽ ഒരുക്കുന്ന ഏകദിന ആത്മീയ സമ്മേളനം മദേഴ്സ് പ്രയർ മൂവ്മെന്റ് ഏപ്രിൽ 07 ശനിയാഴ്ച 9:30 am മുതൽ 3:00 pm വരെ ഷാർജ വർഷിപ്പ് സെന്ററിൽ വച്ചു നടത്തപ്പെടും…

ഗില്ഗാൽ ചർച്ച് ഓഫ്‌ ഗോഡ് ഇൻ ഇന്ത്യ ഷാർജ ഓവർസിയർ ആയിരിക്കുന്ന പാസ്റ്റർ.കെ.ഒ മാത്യു പ്രാർത്ഥിച്ചു ഉദ്ഘാടനം നിർവ്വഹിക്കുന്ന ഈ യോഗത്തിൽ സിസ്റ്റർ.സുജ ബിജോയ്‌ മുഖ്യസന്ദേശം നൽകും.. ഡോ.ജ്യോതി ജോൺസൻ (ബാംഗ്ലൂർ), പാസ്റ്റർ സാം (അടൂർ) എന്നിവരും ദൈവവചനത്തിൽ നിന്നും സംസാരിക്കും.സിസ്റ്റർ സുനില വർഗ്ഗീസ്, സിസ്റ്റർ മേഴ്സി മണി എന്നിവർ നേതൃത്വം നല്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.