സാമൂഹിക വിരുദ്ധർ ഹരിപ്പാട് ചർച്ച് ഓഫ് ഗോഡിന്റെ വാതിലുകൾ തകർത്തു

ആലപ്പുഴ : ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യ ഹരിപ്പാട് ടൗൺ ചർച്ചിന്റെ വാതിലുകളും ബാത്ത് റൂമിലേക്കുള്ള പൈപ്പുകളും സാമൂഹിക വിരുദ്ധർ തല്ലി തകർത്തതായി പരാതി. വൈ പി ഇ കേരള സ്റ്റേറ്റ് ബോർഡ് അംഗവും പി.വൈ.സി ആലപ്പുഴ ജില്ലാ ട്രഷറാറുമായ പാസ്റ്റർ ചാർളി വർഗിസ് ശുശ്രൂഷിക്കുന്ന ഹരിപ്പാട് ഡാണാപ്പടിയിലുള്ള സഭയിലാണ് സംഭവം. ഒഴിഞ്ഞ മദ്യക്കുപ്പികളും ഉപേക്ഷിക്കപ്പെട്ട നിലയിൽ സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്.

വിഷയത്തെ തുടർന്ന് ക്രൈസ്തവ എഴുത്തുപുര കേരളാ ചാപ്റ്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ അനിഷ് ഉമ്മൻ എബ്രഹാം ഹരിപ്പാട് സന്ദർശിച്ച് നിയമ നടപടികൾ സ്വീകരിക്കുന്നതിനുള്ള ക്രമികരണങ്ങൾ ചെയ്യുകയും സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് പരാതിയും നൽകിയിട്ടുണ്ട്.
ദൈവമക്കൾ ഈ വിഷയത്തെ പ്രത്യേകം ഓർത്ത് പ്രാർത്ഥിക്കുവാൻ ആഹ്വാനം ചെയ്യുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like