ചർച്ച് ഓഫ് ഗോഡ് യു. എ. ഇ. പുതിയ കൗൺസിൽ അംഗങ്ങളെ തിരഞ്ഞെടുത്തു

ഷാർജാ: ചർച്ച് ഓഫ് ഗോഡ് യു.എ.ഇ. 2018-2020 കാലയളവിലേക്കുള്ള കൗൺസിൽ അംഗങ്ങളെ 2018 ഫെബ്രുവരി 27ന് ഷാർജാ വർഷിപ് സെന്ററിൽ വച്ച് നാഷണൽ ഓവർസിയർ റവ. ഡോ. കെ ഓ മാത്യുവിന്റെ അധ്യക്ഷതയിൽ നടന്ന മീറ്റിങ്ങിൽ തിരഞ്ഞെടുത്തു. നാഷണൽ സെക്രട്ടറിയായ് പാസ്റ്റർ ജോർജ്ജ് റ്റൈറ്റസ് (ജോസ് മല്ലശ്ശേരി), ജോ. സെക്രട്ടറയിയായ് പാസ്റ്റർ ജോൺ മാത്യു, ട്രഷററായി പാസ്റ്റർ തോമസ് എബ്രഹാം (സാം അടൂർ), ജോ. ട്രഷററായി ബ്രദ. അലക്സ് തോമസ് (സുബിൻ), കോർട്ടിനേറ്ററായ പാസ്റ്റർ ജോൺ ജോർജ്ജ്, റീജിയൻ കോർഡിനേറ്റേഴ്സായി പാസ്റ്റർ റോയ്‌മോൻ ജോർജ്ജ് (അബുദാബി), ഡോ. ബിനോയ് തോമസ് (അൽ ഐൻ), വർഗീസ് മാത്യു (ദുബായ്), പാസ്റ്റർ ജോർജ്ജ് എബ്രഹാം (ഷാർജാ-അജ്‌മാൻ), ജിൽജു ചാണ്ടി (റാസ് അൽ ഖൈമ) എന്നിവരെ തിരഞ്ഞെടുത്തു.

വൈ പി ഇ & സൺ‌ഡേ സ്കൂൾ ഡയറക്ടറായി പാസ്റ്റർ ടോജി ജേക്കബ് ഉമ്മൻ, അസി. ഡയറക്ടറായി ബിനോയ് എബ്രഹാം, സെക്രട്ടറിയായ് ഫെബിൻ മാത്യു, ജോ. സെക്രട്ടറിയായ് പാസ്റ്റർ റെജി മാത്യു, ട്രഷററായി പാസ്റ്റർ ജോർജ്ജ് മാത്യു, ജോ. ട്രഷററായി ജെറി ജോൺ, കോർഡിനേറ്ററായി റോബി ജോൺ എന്നിവരെയും തിരഞ്ഞെടുത്തു.

-ADVERTISEMENT-

-ADVERTISEMENT-

You might also like