ചെറു ചിന്ത:വരുവാനുള്ളവൻ നീയോ?? | ജസ്റ്റിൻ കായംകുളം

മനുഷ്യപുത്രന്റെ ശുശ്രൂഷയ്ക്ക് മുൻ വിളംബരമായി വിനീത വിധേയനായി വന്നവൻ,ദൈവപുത്രന്റെ ദൈവത്വത്തെ തന്നെ ഉയർത്തിക്കാണിച്ചു പ്രസംഗിച്ചവൻ…ദൈവത്തിന്റെ വചനം ശക്തമായി വിളിച്ചറിയിച്ചവൻ ചോദിക്കുകയാണ് വരുവാനുള്ളവൻ നീ തന്നെയോയെന്ന്..
യേശു കർത്താവിന്റെ സ്നേഹവും കരുതലും അത്ഭുതങ്ങളും അനുഭവിച്ച് ജീവിത യാഥാർത്ഥ്യങ്ങളിൽ ശക്തമായ സാക്ഷ്യങ്ങളുള്ള നാമും പലപ്പോഴും ഈ ചോദ്യം ചോദിക്കാറുണ്ട്….
ദൈവത്തിന്റെ ദൂതുവാഹിയായി വന്നു പുത്രന് വഴിയൊരുക്കിയവൻ തന്നെ സംശയിക്കുമ്പോൾ … കർത്താവു അരുളിച്ചെയ്തത് ” എങ്കൽ ഇടറിപ്പോകാത്തവൻ എല്ലാം ഭാഗ്യവാനെന്നത്രേ..പ്രിയമുള്ളവരെ നമ്മുടെ ജീവിതത്തിലെ തീക്ഷ്ണമായ സാഹചര്യങ്ങൾക്കു മുന്നിൽ യേശു ക്രിസ്തു ആരെന്നുള്ള തിരിച്ചറിവു നമുക്കുണ്ടാകേണം..അങ്ങനെയെങ്കിൽ നാം അവനിൽ ഭാഗ്യമുള്ളവരായിത്തീരും..അത് തന്നെയാണ് കർത്താവു നമ്മിൽ നിന്നും ആഗ്രഹിക്കുന്നതും..

post watermark60x60

✍🏻ജസ്റ്റിൻ കായംകുളം

-ADVERTISEMENT-

-ADVERTISEMENT-

You might also like