എല്‍. സാമിന് അസംബ്ളീസ് ഓഫ് ഗോഡ് മാധ്യമ പുരസ്കാരം

തിരുവനന്തപുരം:
അസംബ്ളീസ് ഓഫ് ഗോഡ് വേള്‍ഡ് മലയാളി മീഡിയ അസോസിയേഷന്‍റെ പ്രഥമ മാധ്യമ പുരസ്കാരം ക്രൈസ്തവ സാഹിത്യകാരന്‍ എല്‍.സാമിന്. അരനൂറ്റാണ്ടിലധികമായി സാഹിത്യ-മാധ്യമ രംഗങ്ങളില്‍ നല്‍കിയ സമഗ്ര സംഭാവനകള്‍ക്കാണ് മാധ്യമ പുരസ്കാരം. അസംബ്ളീസ് ഓഫ് ഗോഡിന്‍റെ കേരളത്തിലെ ആദ്യ തദ്ദേശീയ നേതാവും എഴുത്തുകാരനും ഏ. ജി. ദൂതന്‍ മാസികയുടെ പ്രഥമ പത്രാധിപരും പബ്ളിഷറുമായിരുന്ന പാസ്റ്റര്‍ എ. സി. സാമുവലിന്‍റെ സ്മരണാര്‍ത്ഥമാണ് പുരസ്കാരം സമ്മാനിക്കുന്നത്. കേരള പബ്ളിക് സര്‍വ്വീസ് കമ്മിഷനില്‍ ജോയിന്‍റ് സെക്രട്ടറിയായി വിരമിച്ച എല്‍. സാം ഗ്രന്ഥകാരനും പരിഭാഷകനും പത്രപ്രവര്‍ത്തകനുമാണ്. പ്രസിദ്ധ ഫുള്‍ ലൈഫ് സ്റ്റഡി ബൈബിളിന്‍റെ മലയാളം വിവര്‍ത്തന പ്രോജക്ടിന്‍റെ സീനിയര്‍ എഡിറ്ററായും ഇദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഏപ്രില്‍ 17-നു തിരുവനന്തപുരത്ത് നടക്കുന്ന അസംബ്ളീസ് ഓഫ് ഗോഡ് വേള്‍ഡ് മലയാളി മീഡിയ അസോസിയേഷന്റെ (അഗ്മ) പ്രവര്‍ത്തനോദ്ഘാടന സമ്മേളനത്തില്‍ വച്ച് പുരസ്കാരം സമ്മാനിക്കും.

ലോകമെമ്പാടുമുള്ള അസംബ്ളീസ് ഓഫ് ഗോഡ് സഭാംഗങ്ങളായ മലയാളി എഴുത്തുകാരുടെയും മാധ്യമ പ്രവര്‍ത്തകരുടെയും സംഗമവേദിയാണ് അസംബ്ളീസ് ഓഫ് ഗോഡ് വേള്‍ഡ് മലയാളി മീഡിയ അസോസിയേഷന്‍(അഗ്മ). പാസ്റ്റര്‍ ഡി. കുഞ്ഞുമോന്‍ ജനറല്‍ പ്രസിഡന്‍റായും, പാസ്റ്റര്‍ ഷാജി ആലുവിള വൈസ് പ്രസിഡന്‍റായും, പാസ്റ്റര്‍ പോള്‍ മാള ജനറല്‍ സെക്രട്ടറിയായും, പാസ്റ്റര്‍ ടി. വി. ജോര്‍ജ്കുട്ടി, പാസ്റ്റര്‍ സജി ചെറിയാന്‍ എന്നിവര്‍ ജോയിന്‍റ് സെക്രട്ടറിമാരായും, ജിനു വര്‍ഗീസ് ജനറല്‍ ട്രഷററായും പാസ്റ്റര്‍ കെ. കെ. എബ്രഹാം മീഡിയ കണ്‍വീനറായും, കെ. എന്‍. റസല്‍, ഷാജന്‍ ജോണ്‍ ഇടയ്ക്കാട്, പാസ്റ്ററുമാരായ സാം യു. ഇളമ്പല്‍, ജോണ്‍ എബ്രഹാം എന്നിവര്‍ മെമ്പേഴ്സായും പ്രവര്‍ത്തിക്കുന്നു.

 

-ADVERTISEMENT-

-ADVERTISEMENT-

You might also like