സംസ്കാരചടങ്ങിൽ പങ്കെടുത്തു മടങ്ങിയവർ സഞ്ചരിച്ച ഓട്ടോ മറിഞ്ഞു വീട്ടമ്മ മരിച്ചു
കോടഞ്ചേരി: മഞ്ഞുമല നെല്ലിപ്പൊയിൽ റോഡിൽ പാത്തിപ്പാറ ഐ.പി.സി സിയോൺ പ്രയർ ഹാളിനു സമീപം കലിങ്കിൽ നിന്നും ഓട്ടോ താഴേക്ക് മറിഞ്ഞു വീട്ടമ്മ മരിച്ചു. മൂന്നു പേർക്ക് ഗുരുതരമായ പരിക്കേറ്റു.പുലിക്കയം പുതിയാപറമ്പത്ത് വേലായുധന്റെ ഭാര്യ സുമതി (55) ആണ് മരിച്ചത്. മഞ്ഞുമലയിലെ ബന്ധുവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് തിരികെ വരുന്ന വഴിക്കാണ് അപകടം നടന്നത്. ഓട്ടോയിൽ ഇവരോടൊപ്പം മക്കളായ കാലേബ്, സുഖിലയും ഇവരുടെ ഭർത്താവ്മീനങ്ങാടി പുളിക്കൽ ബോബിയും ഉണ്ടായിരുന്നത്. ബോബിയാണ് ഓട്ടോ ഓടിച്ചിരുന്നത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് സുമതി മരിച്ചത്. സുഖിലക്കും ഭർത്താവ് ബോബിക്കും നട്ടെല്ലിനാണ് ഗുരുതര പരിക്ക്. പരിക്കേറ്റവരെല്ലാവരും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിതയിലാണ്. മറ്റുമക്കൾ: സുമില, ജോഷ്വാ. മരുമകൻ: ജോബി വലിയവിളയിൽ
-Advertisement-