അബുദാബി കർമ്മേൽ ഐ.പി.സി സഭാശുശ്രൂഷക്കായി ശുശ്രൂഷകന്മാരെ പ്രാർത്ഥിച്ച്‌ വേർതിരിച്ചു

റോജി ഇലന്തൂർ

അബുദാബി/ മുസ്സഫ: കർമ്മേൽ ഐ.പി.സി യുടെ ആഭിമുഖ്യത്തിൽ 2018 മാർച്ച്‌ 1 ന് മുസ്സഫ ബ്രദറൺ ചർച്ച്‌ ഹാളിൽ വച്ച്‌ നടത്തപ്പെട്ട ഓർഡിനേഷൻ സർവ്വീസ്‌ ഏറ്റവും അനുഗ്രഹപൂർണ്ണമായി പര്യവസാനിച്ചു.

post watermark60x60

ഐ.പി.സി യു.എ.ഇ റീജിയൻ സെക്രട്ടറി പാ. അലക്സ്‌ എബ്രഹാമിന്റെ അധ്യക്ഷതയിൽ കൂടിയ ശുശ്രൂഷയിൽ പാസ്‌റ്റർമാരായ എം. ജെ. ഡോമിനിക്ക്‌, ജോർജ്ജ്‌ രാജൻ എന്നിവർ പ്രാർത്ഥിച്ച്‌ ആരംഭിക്കുവാൻ ഇടയായി. ഐ.പി.സി യു.എ.ഇ റീജിയൻ ജോയിന്റ്‌ ട്രഷറർ ബ്രദർ. റെനു അലക്സ്‌ സ്വാഗതം അറിയിച്ചു. ഐ.പി.സി യു.എ.ഇ റീജിയൻ പ്രസിഡന്റ്‌ പാ. ഗർസീം.പി.ജോൺ, ഐ.പി.സി യു.എ.ഇ റീജിയൻ വൈസ്‌ പ്രസിഡന്റ്‌ പാ. രാജൻ എബ്രഹാം എന്നിവർ മുഖ്യസന്ദേശം അറിയിച്ചു.

Download Our Android App | iOS App

തുടർന്ന് പാ. ജോൺസൺ ലാസറിന്റെ മകൻ ഇവാ. ജോജി ജോൺസൺ, പാ. എം. എം. തോമസിന്റെ മകൻ ബ്രദർ. ജെസ്വിൻ മാത്യു തോമസ്‌ എന്നിവരെ ഐ.പി.സി യു.എ.ഇ റീജിയൻ പ്രസിഡന്റ്‌ പാ. ഗർസീം. പി. ജോണും മറ്റ്‌ ശ്രേഷ്ഠദൈവദാസന്മാരും ചേർന്ന് ഇരുവരെയും കരം വച്ച്‌ അനുഗ്രഹിച്ച്‌ തങ്ങളെ വിളിച്ചിരിക്കുന്ന വേലക്കായി സഭ ഒന്നടങ്കം പ്രാർത്ഥനാപൂർവ്വം വേർതിരിച്ചു.

ഐ.പി.സി യു.എ.ഇ റീജിയൻ ഭാരവാഹികളും ആപ്‌കോൺ എക്സിക്യൂട്ടിവ്സും മറ്റ്‌ മാധ്യമ പ്രവർത്തകരും ഭാവി ശുശ്രൂഷകൾക്ക്‌ ആശംസകൾ അറിയിച്ചു. അബുദാബിയിൽ ഉള്ള പെന്തക്കൊസ്ത്‌ ദൈവസഭകളെ പ്രതിനിധീകരിച്ച്‌ ദൈവദാസന്മാരും ദൈവമക്കളും കടന്നുവന്നത്‌ ഏറ്റവും ശ്രദ്ധേയമായിരുന്നു.

കർമ്മേൽ ഐ.പി.സി സഭയുടെ സീനിയർ ശുശ്രൂഷകനായി പാ. എം.എം. തോമസ്‌ സേവനം അനുഷ്ഠിക്കുന്നു.

ഓർഡിനേഷൻ ചെയ്യപ്പെട്ട പാസ്‌റ്റർ. ജോജി ജോൺസൺ, ഇവാ. ജെസ്വിൻ മാത്യു തോമസ്‌ എന്നിവർക്ക്‌ ക്രൈസ്തവ എഴുത്തുപുരയുടെ ആശംസകൾ..

-ADVERTISEMENT-

You might also like