ചരിത്രത്തിലെ ഏറ്റവും വലിയ സിനിമയാകാൻ ‘പാഷന്‍ ഓഫ് ദി ക്രൈസ്റ്റ്’ രണ്ടാം ഭാഗം വരുന്നു!!

കാലിഫോര്‍ണിയ: 2004ൽ പുറത്തിറങ്ങിയ ലോകം ഇരുകരങ്ങളും നീട്ടി സ്വീകരിച്ചതും അനേകരെ ക്രിസ്തുവിന്റെ കഷ്ടാനുഭവ ദൃശ്യാവിഷ്കാരത്തിലൂടെ ക്രിസ്തുവിങ്കലേക്ക്‌ നയിച്ചതുമായ ‘പാഷന്‍ ഓഫ് ദി ക്രൈസ്റ്റ്’ എന്ന ബോക്സ് ഓഫീസ് ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നു. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലേക്ക്.

ജിം കാവിസൽ

യേശുക്രിസ്തുവിന്റെ ഉയിര്‍പ്പും സ്വര്‍ഗ്ഗാരോഹണവും വളരെ സാങ്കേതിക മികവില്‍ ചിത്രീകരിച്ചിരിക്കുന്ന സിനിമ ഈ വര്‍ഷം തന്നെ റിലീസ്‌ ചെയ്യാനാണ് നിര്‍മ്മാതാക്കൾ ശ്രമിക്കുന്നത്‌. ഈ സിനിമ ചരിത്രത്തില്‍ ഏറ്റവും വലിയ സിനിമതന്നെയായിത്തീരുമെന്ന് സിനിമയില്‍ യേശുവിന്റെ വേഷം അവതരിപ്പിച്ച ജിം കാവീസല്‍ അഭിപ്രായപ്പെട്ടു.

‘പാഷന്‍ ഓഫ് ദി ക്രൈസ്റ്റ്’ രണ്ടാം ഭാഗം എന്ന സിനിമ അത്രമാത്രം ശക്തമായ അവതരണ ശൈലിയും പുത്തന്‍ സാങ്കേതിക വിദ്യയും സിനിമയുടെ നിര്‍മ്മാണത്തിനായി ചെയ്തുവെന്നു ജിം പറയുന്നു.
ജിം കഴിഞ്ഞ മാസം കാതോലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ സ്റ്റുഡന്റ്സ് ലീഡര്‍ഷിപ്പ് കോണ്‍ഫ്രന്‍സില്‍ പങ്കെടുത്തു സംസാരിച്ചിരുന്നു. വിശ്വാസികള്‍ ക്രിസ്ത്യാനിത്വത്തിലെ വിഗ്രഹാരാധനയില്‍നിന്നും പുറത്തു വരുവാന്‍ ആഹ്വാനം ചെയ്തു പ്രസംഗിച്ചിരുന്നു.

മെൽ ഗിബ്സൺ

ഓരോ ക്രിസ്ത്യാനിയും വിഗ്രഹാരാധനാ ലോകത്തുനിന്നും പുറത്തുവരണമെന്നും താൻ ആഹ്വാനം ചെയ്യുകയുണ്ടായി. പ്രത്യക്ഷത്തില്‍ കത്തോലിക്കാ വിശ്വാസികള്‍ക്കിടയിലുള്ള വിഗ്രഹാരാധനയെയാണ് ജിം എതിര്‍ത്തു ചോദ്യം ചെയ്തത്.

പാഷന്‍ ഓഫ് ദി ക്രൈസ്റ്റിലെ യേശുവിന്റെ വേഷം അവതരിപ്പിച്ച ജിം പിന്നീട് തന്റെ ജീവിതത്തില്‍ കര്‍ത്താവ് വളരെയധികം മാറ്റം വരുത്തിയെന്നും കര്‍ത്താവിനെ സാക്ഷീകരിക്കുവാന്‍ നിരവധി അവസരം ലഭിച്ചുവെന്നും പറഞ്ഞു.

പാഷന്‍ ഓഫ് ദി ക്രൈസ്റ്റിന്റെ സംവിധായകന്‍ മെല്‍ ഗിബ്സണ്‍ തന്നെയാണ് ഈ സിനിമയുടെയും സംവിധായകന്‍. പുതിയ സിനിമയിലും ജിം തന്നെയാണ് യേശുവിന്റെ വേഷം ചെയ്യുന്നത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.