അഗ്മയുടെ പ്രവർത്തനോദ്ഘാടനം ഏപ്രിൽ 17ന്

അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗങ്ങളായ എഴുത്തുകാരുടെയും മാധ്യമ പ്രവർത്തകരുടെയും കൂട്ടായ്മയായ അഗ്മയുടെ പ്രവർത്തനോദ്ഘാടനം ഏപ്രിൽ 17-ാം തിയതി തിരുവനന്തപുരത്ത് നടക്കും.

സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ സെക്രട്ടറി പാസ്റ്റർ കെ. ജെ. മാത്യു ഉദ്ഘാടനം ചെയ്യും. എഴുത്തുകാരനും പ്രഭാഷകനുമായ പാസ്റ്റർ അനിൽ കൊടിത്തോട്ടം മുഖ്യ പ്രഭാഷണം നടത്തും. സമ്മേളനത്തിൽ ക്രിസ്തീയ സാഹിത്യകാരൻ ശ്രീ. എൽ. സാമിനെ ആദരിക്കും. അഗ്മയുടെ ലോഗോ പ്രകാശനവും സമ്മേളനത്തിൽ നടക്കും.

അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗങ്ങളായ എല്ലാ എഴുത്തുകാരെയും മാധ്യമ പ്രവർത്തകരെയും സമ്മേളനത്തിലേക്ക് ഹൃദയംഗമമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like