കാനഡ സ്പിരിച്യുൽ ഗ്രൂപ്പ് സമ്മർ ക്യാമ്പ് – ‘ഇംപാക്ട് – 2018′

 

post watermark60x60

കാനഡ : നയാഗ്രാ നദിയുടെ പ്രകൃതി ഭംഗി കൊണ്ട് മനോഹരമായ, മഞ്ഞ് പെയ്യുന്ന നാട്ടിൽ ആവേശമുണർത്തി കാനഡ സ്പിരിച്യുൽ ഗ്രൂപ്പ് ഒരുക്കുന്ന സമ്മർ ക്യാമ്പ്.
മൂല്യച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ നവീന ലോകത്ത്‌ ക്രിസ്തുവിനെ മുൻ നിർത്തിക്കൊണ്ട് വിപ്ലവകരമായ ഒരു മാറ്റം സൃഷ്ഠിക്കുവാൻ കാനഡയിൽ ഉള്ള ക്രിസ്ത്യൻ സഭകൾ ഒത്തു ചേർന്ന് കുടുംബങ്ങൾക്കും യുവജനങ്ങൾക്കും കുട്ടികൾക്കും അതിലുപരി പുതുതായി വന്ന വിദ്യാർത്ഥികൾക്കും ഒത്തുചേരാൻ ഒരു സുവർണാവസരം ഒരുക്കുന്നു.
2018 ജൂലൈ മാസം 13 മുതൽ 15 വരെ നയാഗ്രാ വെച്ച് നടക്കുന്ന ക്യാമ്പിലേക്ക് മാർച്ച് 15 മുതൽ റെജിസ്ട്രേഷൻ ആരംഭിക്കുന്നു.

‘To know Christ, And to make Him known’ എന്നതാണ് ആപ്തവാക്യമായി തിരഞ്ഞെടുത്തിരിക്കുന്നത്.

Download Our Android App | iOS App

കാനഡ സ്പിരിച്യുൽ ഗ്രൂപ്പ് ആണ് സംഘാടകർ.

ക്രൈസ്തവ എഴുത്തുപുരയാണ് ക്യാമ്പിന്റെ ഔദ്യോഗിക മീഡിയ ആയി പ്രവർത്തിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക്
സാം പടിഞ്ഞാറേക്കര 905-516-2345
ഷാരോൺ മാത്യു 647-764-9518
ബിമൽ റോയ് കാവാലം : 647- 786-9660
ഷെബു തരകൻ 437-990-0501
ജോബിൻ പി മത്തായി 437-995-4356

 

-ADVERTISEMENT-

-ADVERTISEMENT-

You might also like