പി. വൈ. സി. ഡി. ബൈബിൾ ക്വിസ് ഐ.പി.സി. ടാബർനാക്കിൾ ജേതാക്കളായി

ഡാളസ് : പി. വൈ. സി. ഡി. യുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 25ന് ഷാരോൺ ഫെല്ലോഷിപ്പ് ചർച്ചിൽ വച്ച് നടന്ന ബൈബിൾ ക്വിസ് മത്സരത്തിൽ ഷെർലിൻ, ഫിലിപ്പ്, നീതു & നിമ്മി എന്നിവർ പങ്കെടുത്ത ഐ. പി. സി. ടാബർനാക്കിൾ ചർച്ച് ജേതാക്കളായി. പതിനൊന്നു ടീമുകൾ പങ്കെടുത്ത മത്സരത്തിൽ രണ്ടാം സ്ഥാനം ക്രോസ്സ് വ്യൂ ചർച്ചും, മൂന്നാം സ്ഥാനം സയോൺ ചർച്ചും കരസ്ഥമാക്കി.

post watermark60x60

വിജയികൾക്ക് ട്രോഫി യും ക്യാഷ് അവാർഡും നൽകി. ബ്രദർ ബിജു തോമസ്, ബ്രദർ ഷോണി തോമസ്, ബ്രദർ അലൻ മാത്യു എന്നിവർ നേതൃത്വം നൽകി.

-ADVERTISEMENT-

You might also like