ന്യൂ ഹോപ്പ് ബൈബിൾ കോളേജിന്റെ ഗ്രാഡുവേഷൻ നടന്നു

നിലമ്പൂർ: ന്യൂ ഹോപ്പ് ബൈബിൾ കോളേജിന്റെ 18 മത് ബിരുദദാന ശുശ്രൂഷ നടന്നു. ഡയറക്ടർ പാസ്റ്റർ ജോൺ ജോർജ് അധ്യക്ഷനായിരുന്നു. പാസ്റ്റർ സാജു ആൻഡ്രൂസ് പ്രാർത്ഥിച്ച് ആരംഭിച്ചു. സ്ഥാപക പ്രസിഡൻറ് പാസ്റ്റർ വി.ജെ ജോർജ് ആമുഖ പ്രഭാഷണം നടത്തി. പ്രിൻസിപ്പാൾ സാബു മത്തായി കാതേട്ട് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സെറാമ്പൂർ കോളേജിന്റെ ബോർഡ് അംഗം പാസ്റ്റർ സിനോജ് ജോർജ് മുഖ്യ സന്ദേശം നൽകി. ഗ്രാഡുവേറ്റ് ചെയ്യുന്ന വിദ്യാർത്ഥികളെ രജിസ്ട്രാർ പാസ്റ്റർ ബിജു വർഗ്ഗീസ് പരിചയപ്പെടുത്തി. ഡയറക്ടർ പാസ്റ്റർ ജോൺ ജോർജ് സർട്ടിഫിക്കറ്റുകൾ വിതണം ചെയ്തു.പാസ്റ്റർ കെ. സി. ഉമ്മൻ ഗ്രാഡുവേറ്റു ചെയ്ത വിദ്യാർത്ഥികളെ അനുഗ്രഹിച്ച് പ്രാർത്ഥിച്ചു. അദ്ധ്യാപകൻ പാസ്റ്റർ ലിജോ തോമസ് പ്രധാന അവാർഡുകൾ പ്രഖ്യാപിച്ചു. പാസ്റ്റർമാരായ ബിജോയ് കുര്യാക്കോസ്, ബാബു മഞ്ചേരി, ഷിബു ഫിലിപ്പ്, ഇവാ.സജി മത്തായി കാതേട്ട്, ജോജി മിഖായേൽ, സ്റ്റീഫൻ മാത്യു, സജി സി. ജേക്കബ്, ഫാദർ വി. വി. തോമസ്, തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ബ്രദർ ജയിംസ്സ് വർക്കി കൃതജ്ഞത അറിയിച്ചു.
അടുത്ത വർഷത്തെ ക്ലാസുകൾ മെയ് 28ന് ആരംഭിക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like