ലേഖനം: ഭൂമിയിലെ സാക്ഷികൾ | ജിനേഷ് കെ.

ഭൂമിയിൽ ക്രിസ്തുവിന്റെ സാക്ഷികൾ ആകുന്നത് ദൈവം നമ്മളിൽ നിന്നു ആഗ്രഹിക്കുന്ന ഒന്നാണ്. ഇന്ന് ജീവികുന്ന നാം ഓരോരുത്തരും സ്വന്തം സ്വാർത്ഥ താല്പര്യങ്ങൾക്കു സമയം കണ്ടത്തുകയും ലോകമനുഷ്യരുമായി ഇടകലർന്നു ഒരുപോലെ ആയിത്തീർന്നു.
ക്രിസ്തുവിന്റെ സാക്ഷികൾ ആകണമെങ്കിൽ, ക്രിസ്തുവിനെ ധരിക്കണം, ധരിച്ചാൽ മാത്രം മതിയോ അല്ല ക്രിസ്തുവിന്റെ ജീവിതശൈലി നാം ഓരോത്തവരും പിന്തുടരുകയും വേണം.

ക്രിസ്തുവിന്റെ സാക്ഷികൾ ആയി ഭൂമിയിൽ ജീവിക്കുമ്പോൾ ലോകമനുഷ്യർക്കു ഒരു മാതൃക ആയി അവർ നമ്മളിലേക്കു ആകർഷിക്കത്ത വിധം ആകണം നാം ഓരോരുത്തരുടെയും ജീവിതം.
ക്രിസ്തുവിന്റെ സാക്ഷികൾ എന്നതിന്റെ അർത്ഥം മനസ്സിലാക്കിത്തന്ന രണ്ട് സഹോദരന്മാർ ചൈനയിൽ ജീവിച്ചുരുന്നു. ഈ രണ്ട് സഹോദരന്മാരും കർഷകരായിരുന്നു. നെൽപ്പാടം കൃഷി ചെയ്തു ആണ് ഉപജീവനം കഴിച്ചുവന്നത്. അവരുടെ വയൽ ഒരു മലയുടെ ചെരുവിലാണ്. ഒരു വേനൽക്കാലത്തു തങ്ങളുടെ പാടം വെള്ളം കോരി നനച്ചശേഷം രാത്രിയിൽ വിശ്രമിക്കാൻ പോയി. പിറ്റേന്നു രാവിലെ വന്നപ്പോൾ അവർ കണ്ട കാഴ്ച്ച! താഴത്തെ പാടം കൃഷി ചെയ്യുന്നവർ മട വീഴ്ത്തി വെള്ളം മുഴുവൻ അവരുടെ പാടത്തേക്ക് ഒഴുക്കി തങ്ങളുടെ പാടം ഒണങ്ങിവരണ്ട കിടക്കുന്നു. ഇതു കണ്ട അവർ വളരെ വിഷമിതരായി പറഞ്ഞു ‘’ഞങ്ങൾ ക്രിസ്തിയാനികളല്ലേ, ഇതു സഹിക്കുകതന്നെ’’ എന്നാൽ ഇതു വീണ്ടും തുടർന്നു കൊണ്ട് ഇരുന്നു.
ഒരു ദിവസം അവർ ആദ്യം തങ്ങളെ ദ്രോഹിച്ച ആളുകളുടെ വയൽ വെള്ളം കോരി നിറയ്ക്കാൻ തുടങ്ങി അത്ഭുതമെന്നു പറയട്ടെ താഴത്തെ വയലുകൾ നനയിക്കാൻ തുടങ്ങിയപ്പോൾ അവരുടെ ഹൃദയത്തിൽ അതുവരെ ഇല്ലാത്ത സന്തോഷം അനുഭവപ്പെട്ടു. ഇങ്ങനെ രണ്ട് ദിവസം ചെയ്തു കഴിഞ്ഞപ്പോൾ ഒരു ദിവസം രാവിലെ വെള്ളം കോരാൻ വന്നപ്പോൾ താഴെത്തെ പാടത്തിന്റെ ഉടമസ്ഥൻ ഇവരെ കാത്തുനിൽക്കുന്നു. ‘’ഇതാണ് ക്രിസ്തീയതയെങ്കിൽ ഞങ്ങൾക്ക് ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹം ഉണ്ട്’’ അവർ പറഞ്ഞു

കണ്ടോ, യേശുവിന്റെ നിത്യജീവന്റെ പങ്കാളിത്തം വരുത്തിയ വ്യത്യാസം.ഞാൻ നിങ്ങൾക്കു ചെയ്തതു പോലെ നിങ്ങളും ചെയ്യേണ്ടതിന്നു ഞാൻ നിങ്ങൾക്കു ദൃഷ്ടാന്തം തന്നിരിക്കുന്നു. യോഹന്നാൻ 13:15 ഭൂമിയിൽ ജീവികുന്ന ഓരോ നിമിഷവും മറ്റുള്ളവർക്കു മാതൃക ജീവിതം നയിക്കുവാൻ നാം ഓരോത്തവരുംടെയും കടമയാണ്. നാം എല്ലാവരും ക്രിസ്തുവിന്റെ അനുയായികൾ എന്ന് കരുതുന്നപക്ഷം, യഥാർത്ഥ ക്രിസ്തുവിനെ മനസ്സിലാക്കി ജീവിക്കാൻ തുനിയണം. യേശു പ്രാഥമികമായി നമുക്കു ഒരു ദാനമാണ്, രണ്ടാമതായി ഒരു മാതൃകയാണ്. ദയയും ബഹുമാനവും നീതിയോടും നമ്മളുടെ അയൽക്കാരോടും പരിപാലിക്കാനാണ് യേശു നമ്മെ പഠിപ്പിക്കുന്നത്. ദയാ മറ്റുള്ളവരുടെ ദൗർബല്യങ്ങളും തെറ്റുകൾക്കും മാപ്പു നൽകുന്നു.

ഒരു നല്ല ജീവിതം എങ്ങനെ ജീവിക്കണമെന്നുള്ളത്‌ ക്രിസ്ത്യാനികൾക്ക് ഉദാഹരണങ്ങളും മാർഗ്ഗനിർദ്ദേശവും നൽകുന്നു. ക്ഷമയും സ്നേഹവും സഹാനുഭൂതിയും ക്രിസ്തിയ ജീവിതത്തിന്റെ പ്രധാന ഘടകങ്ങളാണ്, ക്രിസ്തു ഇത് പല സന്ദർഭങ്ങളിൽ കാണിച്ചുരുന്നു. ക്രിസ്തു നമ്മളെ പഠിപ്പിച്ചതുപോലെ ഈ ഭൂമിയിൽ മാതൃക ജീവിതം നയിക്കുവാൻ ഇടയാകട്ടെ!

– ജിനേഷ് കെ., ദോഹ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.