സഭാശുശ്രൂഷകരുടെ ഉത്തരവാധിത്വം സഭയോടും വിശ്വാസികളോടും മാത്രമായിരിക്കണം: മാർപ്പാപ്പ

വത്തിക്കാന്‍: വൈദികര്‍ക്ക് വിശ്വാസികളോടും സഭയോടും ഉത്തരവാധിത്വം ഉണ്ടായിരിക്കേണം എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.

വൈദികാര്‍ത്ഥികളും പരിശീലകരും ഉള്‍പ്പടെ 80 പേരടങ്ങിയ സംഘത്തോട് സംസാരിക്കുകയായിരുന്നു പാപ്പ.

ദൈവശാസ്ത്രത്തിനും അജപാലനപരമായ വിഷയങ്ങള്‍ക്കും അപ്പുറം യേശുവിനെ ഏറ്റവും അടുത്ത് പിന്‍ചെല്ലാനും അവിടുത്തോട് ആയിരിക്കുവാനും വൈദികാര്‍ത്ഥികള്‍ക്കും വൈദികര്‍ക്കും കഴിയണം. പൗരോഹിത്യശുശ്രൂഷ ഉത്തരവാദിത്തത്തോടുകൂടി നിര്‍വഹിക്കാന്‍ കഴിയുന്ന വിധത്തിലുള്ള വ്യക്തിത്വരൂപീകരണം നല്കാന്‍ പരിശീലകര്‍ക്ക് സാധിക്കണം. സത്യസന്ധതയോടും വിജ്ഞാനത്തോടും കൂടി സ്വന്തം കടമ വൈദികര്‍ നിര്‍വഹിക്കണം. പാപ്പ ഓര്‍മ്മിപ്പിച്ചു. പണവും സ്ഥാനമാനങ്ങളും ആത്മീയ കാഴ്ചപ്പാടിൽ നിന്നും ശുശ്രൂഷകരെ വ്യതിചലിപ്പിക്കരുത്. ശുശ്രൂഷകരുടെ പണത്തോടും സ്ഥാനമാനങ്ങളോടുമുള്ള ഭ്രമമാണ് ഇന്ന് സഭയിലെ ഒട്ടുമിക്ക പ്രശ്നങ്ങൾക്കും കാരണമെന്നും അദ്ദേഹം പറഞ്ഞു.

സര്‍ദേഞ്ഞ ദ്വീപിലെ പൊന്തിഫിക്കല്‍ സെമിനാരിയുടെ നവതിയാഘോഷത്തോട് അനുബന്ധിച്ചായിരുന്നു പാപ്പയുമായുള്ള കണ്ടുമുട്ടല്‍ നടന്നത്.

-ADVERTISEMENT-

-ADVERTISEMENT-

You might also like