യാത്രക്കാരുടെ വർദ്ധനവ് ദുബായ് മെട്രോ കൂടുതല്‍ ട്രെയിനുകള്‍ വാങ്ങുന്നു

ദുബായ്: ദുബായില്‍ മെട്രോ യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ദ്ധന കണക്കിലെടുത്ത് അമ്പത് ട്രെയിനുകള്‍ കൂടി വാങ്ങുമെന്ന് ആര്‍ടിഎ. കൂടുതല്‍ യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുംവിധം മെട്രോ സ്‌റ്റേഷനുകള്‍ നവീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. പ്രതിവര്‍ഷം ഇരുപത് ശതമാനം ആണ് ദുബായ് മെട്രോയിലെ യാത്രക്കാരുടെ വര്‍ദ്ധന. അതിനാല്‍ മെട്രോ യാത്രയിലുണ്ടാകുന്ന വര്‍ദ്ധന കണക്കിലെടുത്ത് അമ്പത് ട്രെയിനുകള്‍ കൂടി വാങ്ങുമെന്ന് ആര്‍ടിഎ അറിയിച്ചു.

ദുബായിലെ പൊതുഗതാഗത സംവിധാനങ്ങളില്‍ അതിവേഗത്തിലാണ് മെട്രോ ജനകീയമായതെന്ന് മെട്രോ ഓപ്പറേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ മുഹമ്മദ് അല്‍ മിദ്‌റബ് അറിയിച്ചു. പ്രതിവര്‍ഷം 20 കോടി യാത്രക്കാര്‍ മെട്രോയില്‍ കയറുന്നുണ്ട്. കൂടുതല്‍ സൗകര്യങ്ങളോടെ സര്‍വീസ് തുടരാന്‍ യാത്രക്കാരില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നതായും അധികൃതര്‍ അറിയിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like