ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയൻ പ്രസിഡണ്ട് പാ. സജി ഏബ്രഹാം സെക്രട്ടറി റെജി ബേബിസൺ

കുവൈറ്റ്: ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയന്റെ പ്രസിഡണ്ടായി പാ. സജി ഏബ്രഹാമിനെയും സെക്രട്ടറിയായി ബ്ര. റെജി ബേബിസൺ മാത്യുസിനെയും തെരെഞ്ഞെടുത്തു. വൈസ് പ്രസിഡണ്ട് പാ. എം ജോൺസൺ , ജോയിന്റെ സെക്രട്ടറി ബ്ര. സാംകുട്ടി ശാമുവേൽ, ട്രഷറാർ ബ്ര. മാത്യു വി.എം., ജോയിന്റ് ട്രഷറാർ ബ്ര. സെൽവരാജ് ,മീഡിയാ കൺവീനർ ബ്ര. ഷാജി വർഗിസ്, വൈ.പി.ഇ. സെക്രട്ടറി ബ്ര, സാബു പ്രതീഷ് എൽ.എം .സെക്രട്ടറി സി.ഷെറിൻ എന്നിവരാണ് മറ്റു എക്സിക്യൂട്ടിവ് ഭാരവാഹികൾ. ഇവരെ കൂടാതെ സഹോദരന്മാരായ രാജേഷ് സേവ്യർ ,അജു ഏബ്രഹാം , ഷാജി മാത്യു, ജോഷി ജോർജ്, ജോജി ഐസക് , ഫിലിപ്പ് ജോൺ , സൈജു കെ സാമുവേൽ തുടങ്ങി ഏഴംഗ കമ്മിറ്റി അംഗങ്ങളും കുവൈറ്റ് റീജിയൺ ഭരണ സമിതിയിലുണ്ട്.

പ്രസിഡണ്ടായി തെരെഞ്ഞെടുക്കപ്പെട്ട പാ. സജി ഏബ്രഹാം ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് കൗൺസിൽ മെമ്പർ , സംസ്ഥാന വൈ പി ഇ യൂത്ത് ഡയറക്ടർ ചർച്ച് ഗോത്ത് മിഷൻ സ്റ്റേറ്റ് കോർഡിനേറ്റർ തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. റീജിയൺ സെക്രട്ടറി റെജി ബേബിസൺ ദീർഘകാലം കുവൈറ്റ് അഹമ്മദി ചർച്ചിന്റെ സെക്രട്ടറി ആയിരുന്നു. നിലവിൽ യുണൈറ്റഡ് പെന്തക്കോസ്തൽ ഫെലോഷിപ്പ് ഓഫ് കുവൈറ്റിന്റെ ജോയിന്റ് ട്രഷററാണ്.

-ADVERTISEMENT-

-ADVERTISEMENT-

You might also like