അര്‍മേനിയന്‍ ഓർത്തഡോക്സ് സഭയുടെ തിരഞ്ഞെടുപ്പിലും തുര്‍ക്കി ഇസ്ലാമിക സർക്കാരിന്റെ അനധികൃത ഇടപെടല്‍

ഇസ്താംബൂള്‍: തുര്‍ക്കിയില്‍ അര്‍മേനിയന്‍ ഓര്‍ത്തഡോക്സ് സഭയിലെ പാത്രിയാര്‍ക്കീസിന്റെ തിരഞ്ഞെടുപ്പിൽ  സര്‍ക്കാര്‍ ഇടപെടല്‍. ഇക്കഴിഞ്ഞ ഫെബ്രുവരി 8-ന്  സഭ നടത്തിയ തിരഞ്ഞെടുപ്പ് ഇസ്താംബൂള്‍ ഗവര്‍ണര്‍ ഇടപ്പെട്ട് റദ്ദാക്കി. ടര്‍ക്കിഷ് ദിനപത്രമായ ഹുറിയത്താണ് ഈ വാർത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തിരഞ്ഞെടുപ്പ് നടപടികള്‍ക്ക് വേണ്ട ഉപാധികള്‍ പാലിച്ചിട്ടില്ല എന്ന ആരോപണം ഉന്നയിച്ചാണ് റദ്ദാക്കല്‍. വൈസ് പാത്രിയാര്‍ക്കീസായ അരാം അടേസ്യാന്റെ അധികാരങ്ങള്‍ കൂട്ടുവാനുള്ള തീരുമാനത്തിലാണ് സര്‍ക്കാര്‍ നേതൃത്വം. ആരോഗ്യപരമായ കാരണത്താല്‍ പാത്രിയാര്‍ക്കീസ് ബെസ്രോബ് മുത്തഫിയാസ്  ചുമതലകളിൽ നിന്നും നേരത്തെ വിരമിച്ചിരുന്നു. അതെ തുടർന്ന് പുതിയ പാത്രിയാര്‍ക്കീസിന്റെ തിരഞ്ഞെടുപ്പിനായി ചുമതലകള്‍ ശ്രേഷ്ഠ മെത്രാപ്പോലീത്ത കരേക്കിന്‍ ബെക്ജിയായെ ഏൽപ്പിച്ചിരുന്നു.

തിരഞ്ഞെടുപ്പ് നടപടികള്‍ മുന്നോട്ട് കൊണ്ടുപോകുവാനായി മെത്രാപ്പോലീത്ത ബെക്ജിയാന്‍ തുര്‍ക്കി ആഭ്യന്തരമന്ത്രാലയത്തിനു കത്തയച്ചപ്പോള്‍ പാത്രിയാര്‍ക്കീസ് ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടെന്നും അതിനാല്‍ തല്‍സ്ഥിതി തുടരണമെന്നുമുള്ള മറുപടിയാണ് ലഭിച്ചതെന്ന് അര്‍മേനിയന്‍ പാത്രിയാര്‍ക്കിന്റെ വൈദിക സമിതി പ്രസിഡന്റായ സാഹക് മസല്യന്‍ പറഞ്ഞു. ഇസ്താംബൂള്‍ ഗവര്‍ണറുടെ നടപടി ഇതിനോടകം തന്നെ വിവാദമായിട്ടുണ്ട്. തുര്‍ക്കി ജനസംഖ്യയുടെ 98.6% ആളുകളും ഇസ്ളാമിക വിശ്വാസികളാണ്. മതസ്വാതന്ത്ര്യത്തിന് നേര്‍ക്കുള്ള കടന്നുകയറ്റമായിട്ടാണ് നടപടിയെ ക്രൈസ്തവര്‍ വിലയിരുത്തിയത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.