ചേർത്തലയിൽ നഴ്‌സ്മാരുടെ പ്രതിക്ഷേധ കടൽ; പ്രതിക്ഷേധവുമായ് പതിനായിരങ്ങൾ റോഡിൽ

ചേര്‍ത്തല: ചേര്‍ത്തലയില്‍ പ്രതിഷേധക്കടല്‍ തീര്‍ത്ത് നഴ്‌സുമാരുടെ സമരം. ചേര്‍ത്തല കെ വി എം ആശുപത്രിയ്ക്ക് മുന്നില്‍ നഴ്‌സുമാര്‍ മാസങ്ങളായി തുടരുന്ന സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി അന്പത്തിനായിരത്തിൽ അധികം നേഴ്സമാർ ചേർത്തലയിൽ എത്തിയെന്നാണ് വിവരം. മിനിമം വേതനം നല്‍കുക, സമരത്തിന്റെ പേരില്‍ പുറത്താക്കിയ നഴ്‌സുമാരെ തിരിച്ചെടുക്കുക, അമിതജോലി അവസാനിപ്പിക്കുക തുടങ്ങിയ ന്യായമായ ആവശ്യങ്ങളുന്നയിച്ച് 179 ദിവസമായി ഇവിടെ സമരം തുടരുവാണ്. എന്നാൽ യാതൊരു ഒത്തുതീർപ്പിനും വഴങ്ങാതെ ആശുപത്രി മാനേജ്‌മന്റ് മുഷ്ടിയുദ്ധം നടത്തിയാണ് നഴ്സ്മാരുടെ സമരത്തെ നേരിട്ടത്.

രാവിലെ മുതല്‍ തന്നെ ദേശീയപാതയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന കെ വി എം ആശുപത്രിയ്ക്ക് മുന്നിലെ സമരപ്പന്തലിലേക്ക് നഴ്‌സുമാരുടെ ഒഴുക്കായിരുന്നു. കേരളത്തിന്റെ തെക്കേയറ്റം മുതൽ വടക്കേയറ്റം വരെയുള്ള ജില്ലകളിൽ നിന്നെല്ലാം നഴ്സ്മാർ സമരത്തിന് പിന്തുണയുമായെത്തി. സമരപ്പന്തലില്‍നിന്ന് ദേശീയപാതയുടെ വശങ്ങളില്‍ ഒന്നര കിലോമീറ്ററോളം ദൂരത്തില്‍ നഴ്‌സുമാര്‍ നിറഞ്ഞു.

അതിജീവനത്തിന് വേണ്ടിയുള്ള ഈ സമരത്തിൽ നല്ല മനഃസാക്ഷിയുള്ളവരുടെ പിന്തുണ നഴ്സിംഗ് സമൂഹത്തിനു അത്യാവശ്യമാണ്. പാർട്ടി ഫണ്ടുകൾക്കു ഭീമമായ തുക നൽകാൻ തുശ്ചമായ വേതനം ലഭിക്കുന്ന നഴ്സിംഗ് സമൂഹത്തിനു നിവർത്തിയില്ലാത്തതിനാൽ പലപ്പോഴും പാർട്ടിപ്രവർത്തകരുടെ കപട മുഖത്തിന്റെ വഞ്ചനക്കും ഇക്കൂട്ടർ വിധേയരാകുന്നു. മാനേജ്മെന്റുകളുമായ് ഒത്തുകളിക്കുന്നു ഭരണ സംവിധാനങ്ങൾക്ക് പക്ഷെ അരിമേടിക്കാൻ വകയില്ലാത്തവന്റെ കൂടെ നില്ക്കാൻ ത്രാണിയില്ലാത്തത് അക്ഷരാർത്ഥത്തിൽ മനസാക്ഷിയുള്ളവരെ വിഷമത്തിലാക്കുന്നതാണ്.

അതേസമയം, മുന്‍ നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് കെവിഎം ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇത് അനാവശ്യ സമരമാണെന്നും സമരം അവസാനിപ്പിക്കാതെ ചര്‍ച്ചയ്ക്കില്ലെന്നും ആശുപത്രി അധികൃതർ പ്രതികരിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.