തുറന്നെഴുത്ത്: കയ്യടിക്കുന്ന പാട്ടുകാരും കയ്യടിപ്പിക്കുന്ന പാട്ടുകാരും

ജോൺസൻ വെടികാട്ടിൽ

രാധനയുടെ അഭിവാജ്യ ഘടകമാണ് സംഗീതം. പഴയനിയമ കാലം മുതലേ ദൈവത്തിനു മഹത്വം കൊടുക്കുവാൻ സംഗീതം ആരാധനകളിൽ ഉപയോഗിച്ചതായി നാം കാണുന്നു. യഹോവയ്‌ക്കൊരു പുതിയ പട്ടു പാടുവീൻ എന്നാണ് സങ്കീർത്തനക്കാരൻ നമ്മെ പ്രബോധിപ്പിക്കുന്നതും.

മാരാമൺ കൺവൻഷനിൽ കണ്ട സംഗീത ശുശ്രൂക്ഷയാണ് ഈ ചെറിയ ലേഖനത്തിന്റെ ആധാരം.കണ്ണിനും കാതിനും ഇമ്പം പകരുന്ന ആ സംഗീത ശുശ്രൂക്ഷയിൽ എന്നെ ഏറ്റവുമധികം ആകർഷിച്ചത് ക്വയർ അംഗങ്ങളുടെ സമീപനമാണ്. കയ്യടിച്ചു ഭക്തി നിർഭരമായി അവർ പഴയതും പുതിയതുമായ പാട്ടുകൾ പാടി ദൈവത്തെ സ്തുതിക്കുന്നത് കാണുവാൻ ഒരു പ്രത്യേകം ചന്തം തന്നെയുണ്ട്. മാന്യമായ വേഷം  ധരിച്ചു സ്റ്റേജിൽ നിൽക്കുന്ന അവർ ആത്മീയ സമൂഹത്തിന് നല്ല  ഒരു മാതൃകയുമാണ്. അവിടുത്തെ  സ്വരവും, താളവും ഒരേപോലെ ആസ്വാദകന്റെ ഹൃദയത്തെ കവർന്നെടുക്കാൻ കഴിയുന്നതാണ്. സംഗീത ഉപകരണങ്ങളുടെ സ്വരങ്ങൾ  അകമ്പടിയായി മാത്രം കേൾക്കുന്നു. അരോചകത്വം ഒട്ടും തോന്നുന്നുന്നതേ ഇല്ല. ഏറ്റവും ആകർഷനീയമായി  തോന്നിയത് അവർ ഇരു കൈകളും അടിച്ചു പാട്ടുകൾ പാടി ദൈവത്തെ സ്തുതിക്കുന്ന കാഴ്ചയാണ്.

ഇനി നമ്മുടെ കൺവൻഷനുകളിലേക്കു……എന്തുകൊണ്ടോ നമ്മളിൽ ചിലർ ധരിച്ചു വച്ചിരിക്കുന്നത് വർഷിപ് ലീഡർ എന്നൊരു വ്യക്തി ഇല്ല എങ്കിൽ കൺവൻഷനിൽ  ദൈവം പ്രസാദിക്കില്ല എന്നാണ്. വർഷിപ് ലീഡർമാർക്കു ഒരു പ്രത്യേക സ്വാഭാവമുണ്ട്, അവർ കൈ അടിക്കില്ല.. പക്ഷെ ജനക്കൂട്ടത്തെ കൊണ്ട് കൈ അടിപ്പിക്കാൻ എന്ത് തരികിട വേലയും ചെയ്യും, പറയും വേണേൽ കരയും. ഭക്തന്മാർ അനുഭവത്തിൽ ചാലിച്ചെഴുതിയ പഴയ പാട്ടുകൾ ഇക്കൂട്ടർക്ക് നിഷിദ്ധമാണ്. അവർ സ്റ്റേജിൽ നിൽക്കുമ്പൾ ഒഴികെ  ഇക്കൂട്ടരിൽ നല്ലൊരു ശതമാനവും ഹല്ലേലൂയാ, സ്തുതി സ്വരങ്ങൾ അവരുടെ നാവിലൊട്ട് എടുക്കുകയുമില്ല. മിക്കവരും ഇതിനെ തങ്ങളുടെ ജോലിയായ് മാത്രം കാണുന്ന വെറും പ്രഫഷനലുകൾ ആണെന്നതാണ് വാസ്തവം ( എല്ലാവരും അല്ല).

അകമ്പടിയായി മാത്രം ഒതുങ്ങേണ്ടിയ സംഗീത ഉപകരണങ്ങളുടെ സ്വരം പാട്ടിനും മേലെ പോയി ആരാധനയുടെ നിർമ്മലതയെ തന്നെ പലപ്പോഴും കെടുത്തുന്നു. ഇന്നത്തെ പല കൺവൻഷൻ യോഗങ്ങളിലും കേൾവിക്കാരെക്കാളും  പ്രാസംഗീകരേക്കാളും  പ്രാധാന്യം വർഷിപ് ലീഡേഴ്‌സ് എന്ന വചന വിരുദ്ധ ശുശ്രൂക്ഷകർക്കു  ലഭിക്കുന്നത് ഒട്ടും ഭൂഷണമല്ല.

അടുത്ത്കാലത്തു ലേഖകൻ ഒരു പ്രശസ്ത വർഷിപ് ലീഡിറിനെ ഇന്റർവ്യൂ ചെയ്തപ്പോൾ അവർ പറഞ്ഞത് പഴയ നീയമത്തിൽ ദൈവം വർഷിപ് ലീഡേഴ്സിനെ ആക്കി വച്ചിരുന്നു. പുതിയ നിയമത്തിലും അവർ അതെ ഡ്യൂട്ടി ആണ് ചെയ്യുന്നതെന്നാണ്.

സാമൂദായിക സഭകൾ നിഷിദ്ധമാണെന്ന അഭിപ്രായം ലേഖകനില്ല. വിട്ടുപോന്നതൊക്കെ ശരി, പക്ഷേ  അവിടുത്തെ നല്ല  മാതൃകകളും വിട്ടിട്ടു പോരേണ്ടിയ കാര്യം ഇല്ല. അനുകരിക്കാൻ കൊള്ളാവുന്ന നിരവധി നല്ല മാതൃകകൾ നമ്മളിൽ പലരും വിട്ടിട്ടു പോന്ന സാമുദായിക സഭകളിൽ കാണുവാൻ കഴിയും.

വാൽക്കഷ്ണം:

ചിന്തനീയമായ ഒരു കമന്റ് അടുത്തിടെ ഫേസ് ബുക്കിൽ കണ്ടു. “സാമുദായ സഭകൾ ദൈവത്തിന്റെ  കൈയ്യും, പെന്തക്കോസ്തുകാർ ദൈവത്തിന്റെ  നാവുമാണത്രെ”

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.