ഫ്ലോറിഡ ഹൈസ്കൂളിൽ വെടിവെയ്പ്പ്: 17 പേർ കൊല്ലപ്പെട്ടു

നിബു യൂ.എസ്.എ

ഫ്ളോറിഡ: വിശ്വാസികളായ മലയാളി വിദ്യർത്ഥികളടക്കം പഠിക്കുന്ന ഫ്ളോറിഡയിലെ സ്ക്കൂളിൽ പൂർവവിദ്യാർത്ഥിയുടെ വെടിയേറ്റ് 17 കുട്ടികൾ കൊല്ലപ്പെട്ടു. പാർക്ക്‌ലാൻഡിലെ മജോരിറ്റി സ്റ്റോൺമാൻ ഡഗ്ലസ് ഹൈസ്‌കൂളിലാണ് സംഭവം. 17 പേർക്ക് പരിക്കുണ്ട്.
വെടിവെപ്പു നടത്തിയ പ്രതി പോലീസ് പിടിയിലായി. 19 വയസുകാരനായ സ്കൂളിലെ പൂർവവിദ്യാർത്ഥി നിക്കോളാസ് ക്രൂസ് ആണ് പിടിയിലായ പ്രതി. വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ വിവരം പോലീസ് പുറത്തുവിട്ടിട്ടില്ല. വാലെന്റൻ ദിനമായ ഫെബ്രുവരി 14 ബുധനാഴ്ച അമേരിക്കൻ സമയം 2.30 നാണ് വെടിവെയ്പ് നടന്നത്. സംഭവത്തിൽ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് ദുഃഖം രേഖപ്പെടുത്തുകയും എഫ്. ബി. ഐ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. മുൻ വിദ്യാർത്ഥി കൂടിയായ പ്രതിയുടെ വിശദാംശങ്ങൾ പോലീസ് ശേഖരിച്ചു വരുന്നു.

സൗത്ത് ഫ്ളോറിഡയിലെ ഐ. പി. സി.ശാലേം സഭാംഗങ്ങളുടെ കുട്ടികളും ഇവിടെ പഠിക്കുന്നു. അവരെല്ലാം സുരക്ഷിതരാണെന്നും അസ്വസ്ഥരായ മാതാപിതാക്കളെ ഓർത്ത് പ്രാർത്ഥിക്കണമെന്ന് സഭാ പാസ്റ്റർ റവ. കെ. സി. ജോൺ ഫ്‌ളോറിഡ പ്രാർത്ഥന അഭ്യർത്ഥിച്ചിട്ടുണ്ട്.

-ADVERTISEMENT-

-ADVERTISEMENT-

You might also like