ഗുരുസന്നിധിയും ഗുരുദക്ഷിണയും പ്രകാശനം ചെയ്തു

മാവേലിക്കര : റവ ഡോ. ജോൺ കെ മാത്യു രചിച്ച ഗുരുസന്നിധി, ഗുരുദക്ഷിണ എന്നീ രണ്ടു പുസ്തകങ്ങൾ മാവേലിക്കരയിൽ പ്രകാശനം ചെയ്തു. ഡോ. അശോക് അലക്സ്‌ അധ്യക്ഷനായിരുന്ന ചടങ്ങിൽ സി എസ് ഐ അടൂർ കൊട്ടാരക്കര മഹായിടവക ബിഷപ്പ് റൈറ്റ് റവ ഡോ. ഉമ്മൻ ജോർജ് ഉത്ഘാടനം ചെയ്തു.

ബൈബിൾ പോലും ഇന്ന് വായിക്കുന്നവർ ചുരുങ്ങുന്നു. ക്രിസ്ത്യാനികളെക്കാൾ ജയിലിൽ ഉള്ളവരാണ് ഇന്ന് അധികം ബൈബിൾ വായിക്കുന്നത്. നവമാധ്യമങ്ങളുടെ പ്രസരണം നമ്മെ സമയമില്ലാത്തവരാക്കിയിട്ടുണ്ട്. വായനയില്ലാത്ത സമൂഹമായി നാം മാറുന്നു. പെന്തെക്കോസ്തുകാർ പോലും ബൈബിൾ വായനയിൽ പിറകിലാണ്. അദ്ദേഹം കൂട്ടിച്ചേർത്തു.
“ഗുരുസന്നിധി” എന്ന കൃതി സ്വർഗ്ഗീയധ്വനി പത്രാധിപർ ഫിന്നി പി. മാത്യുവിന് നൽകിയും “ഗുരുദക്ഷിണ” എന്ന കൃതി മലയാളം ക്രൈസ്തവ നോവലിസ്റ്റ് ശ്രീ. റോയ് എം.ജോർജിന് നൽകിയും ബിഷപ്പ് ഡോ. ഉമ്മൻ ജോർജ് പ്രകാശനം ചെയ്തു.

തന്മ പത്രാധിപർ ശ്രീ വിജോയ് സ്കറിയ പുസ്തകം സദസിനു പരിചയപ്പെടുത്തി.
ക്രൈസ്തവ എഴുത്തുപുര ദിനപത്രത്തിന്റെ ചീഫ് എഡിറ്റർ ബ്ലെസ്സൺ ചെറിയനാട് പ്രസംഗിച്ചു. പരന്ന വായനയെക്കാൾ സമീകൃത വായനയ്ക്കു ഉതകുന്ന കൃതികളാണ് ഡോ. ജോൺ കെ. മാത്യൂവിന്റെ രചനകൾ. ചെറിയ അധ്യായങ്ങളിൽ വലിയ ആശയങ്ങൾ മിതമായ വാക്കുകളിൽ നിറച്ചിട്ടുണ്ടെന്നദ്ദേഹം പറഞ്ഞു.

post watermark60x60

പാസ്റ്റർ ബേബി കടമ്പനാട്, സിനോജ് ജോർജ്, ജോസ് ജോൺ കായംകുളം എന്നിവർ ആശംസകൾ അറിയിച്ചു.
റവ. ജോൺസൻ ഇറവങ്കര സ്വാഗതവും റവ. ജോൺ കെ. മാത്യു നന്ദിയും പറഞ്ഞു.
ക്രിസ്റ്റോ പബ്ലിക്കേഷൻ ഡയരക്ടർ ശ്രീ എബ്രഹാം ജോസഫ് സന്നിഹിതനായിരുന്നു.
ക്രിസ്റ്റോ പബ്ലിക്കേഷൻസ് പുറത്തിറക്കുന്ന ഈ പുസ്തകങ്ങൾ ഇപ്പോൾ തന്നെ എല്ലാം ബുക്സ്റാളുകളിലും ലഭ്യമാണ്.

-ADVERTISEMENT-

-ADVERTISEMENT-

You might also like