റാസൽ ഖൈമ ശാരോൻ ചർച്ച CEM & സണ്ടേസ്കൂൾ വാർഷികം നടന്നു

റാസൽ ഖൈമ: റാസൽ ഖൈമ ശാരോൻ ചർച്ച് സി.ഇ.എം, സണ്ടേസ്കൂൾ വാർഷികം 09.02.2018 വെള്ളിയാഴ്ച്ച നഖീൽ സെന്റ് ലൂക്ക് ചർച്ചിൽ വെച്ചു നടന്നു. സഭാ ശുശ്രൂഷകൻ പാസ്റ്റർ ഗിൽബർട്ട് ജോർജ് അധ്യക്ഷത വഹിച്ച യോഗത്തിൽ ദുബായ് ശാരോൻ ശുശ്രൂഷകനും സി.ഇ.എം യു.എ.ഇ റീജിയൻ വൈസ് പ്രസിഡന്റും ആയ പാസ്റ്റർ ഷിബു മാത്യു മുഖ്യ സന്ദേശം നൽകി. ഐ.പി.സി ബഥേൽ സഭാ ശുശൂഷകൻ പാസ്റ്റർ സജി ഫിലിപ്പോസ്, ഐ.സി.പി.എഫ് നാഷണൽ കോർഡിനേറ്റർ & യു.പി.എഫ് വൈസ് സെക്രട്ടറി ബ്രദർ സന്തോഷ് ഈപ്പൻ, ശാരോൻ സൺഡേസ്കൂൾ റീജിയൻ സംഘാടകൻ സാം മത്തായി എന്നിവർ ആശംസ അറിയിച്ചു. പോകുക ലോകത്തിനു പ്രകാശമായ് (Go & Light The World) എന്ന ചിന്താവിഷയം ആധാരമാക്കി സൺഡേസ്കൂൾ വിദ്യാർഥികളുടെയും യുവജനങ്ങളുടെയും വിവിധ കാര്യപരിപാടികൾ നടന്നു. സൺഡേസ്കൂൾ റീജിയൻ പരീക്ഷയിൽ സമ്മാനർഹമായവർക്കു ട്രോഫികൾ നൽകി. ഷിബു, സലിൻ, ബ്ലെസൺ എന്നിവർ ക്രമീകരണങ്ങൾക്കു നേതൃത്വം നൽകി.

റാസ് അൽ ഖൈമയിൽ കുഞ്ഞുങ്ങളെ വളരെ ക്രമീകൃതമായി ആയ രീതിയിൽ വചനം അഭ്യസിപ്പിക്കുവാൻ ആഗ്രഹിക്കുന്നവർ സൺഡേസ്കൂൾ ഹെഡ്മാസ്റ്റർ ഷിബു വര്ഗീസുമായി ബന്ധപ്പെടുക. Mob 050 6902479 .

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.