പി. എം. ജി. ചർച്ച്‌ കേരള സ്റ്റേറ്റ്‌ 39-മത്‌ ജനറൽ ബോഡി സമാപിച്ചു

തിരുവനന്തപുരം: പി. എം. ജി. ചർച്ച്‌ സ്റ്റേറ്റ് പ്രസിഡന്റായി ജി. ജെ. അലക്സാർ തെരഞ്ഞെടുക്കപ്പെട്ടു. പി. എം. ജി. പാളയം ചർച്ച്‌ പാസ്റ്ററായ ഇദ്ദേഹം മൂന്നാം തവണയാണ് സ്റ്റേറ്റ്‌ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നത്‌. സ്റ്റേറ്റ്‌ സെക്രട്ടറിയായി പാ. ആർ. സി. കുഞ്ഞുമോനും

post watermark60x60
Pr. R. C. Kunjumon

സ്റ്റേറ്റ്‌ ട്രഷറാർ ആയി പാ. ടി. എം. കോശിയും തെരഞ്ഞെടുക്കപ്പെട്ടു. ആദ്യമായി സ്റ്റേറ്റ്‌ സെക്രട്ടറിയായി‌ തെരഞ്ഞെടുക്കപ്പെട്ട പാ. ആർ. സി. കുഞ്ഞുമോൻ പി. എം. ജി. ചർച്ച്‌ ആറ്റുകാൽ സഭാ സീനിയർ ശുശ്രൂഷകനും എഴുത്തുകാരനുമാണ്. വെമ്പായം പി. എം. ജി. ചർച്ച്‌ സഭാ ശുശ്രൂഷകനാണ് പാ. ടി. എം. കോശി.

Download Our Android App | iOS App

Pr. T. M. Koshy

കൗൺസിൽ അംഗങ്ങളായി പാസ്റ്റർമാരായ ജോൺ മാത്യു, തോമസ്‌ വർഗ്ഗീസ്‌, എൻ. ജി. രാജു, കോശി ഫിലിപ്പ്‌, ജോമോൻ എബ്രഹാം, ഷിബു ഐപ്പ്‌ എന്നിവരെ തെരഞ്ഞെടുത്തു. എൻ. ജി. രാജു, ജോമോൻ എബ്രഹാം, ഷിബു ഐപ്പ്‌ എന്നിവർ സ്റ്റേറ്റ്‌ കൗൺസിലിലെ പുതുമുഖങ്ങളാണ്.

Pr. G. J. Alexander

ജനുവരി 26ന് തിരുവനന്തപുരം സഭാ ആസ്ഥാന മന്ദിരത്തിലെ കർമ്മേൽ പ്രയർ ഹാളിൽ നടന്ന പി. എം. ജി. ചർച്ച്‌ കേരള സ്റ്റേറ്റ്‌ 39-മത്‌ ജനറൽ ബോഡിയാണ് 2018-2020 വർഷങ്ങളിലേക്ക്‌ സ്റ്റേറ്റ്‌ കൗൺസിൽ ഭാരവാഹികളെ തെരഞ്ഞെടുത്തത്‌. സ്റ്റേറ്റ്‌ പ്രസിഡന്റ്‌ പാ. ജി. ജെ. അലക്സാർ അധ്യക്ഷനായിരുന്ന യോഗത്തിൽ പാ. കോശി ഫിലിപ്പ്‌ സ്വാഗതം ആശംസിച്ചു. സ്റ്റേറ്റ്‌ സെക്രട്ടറി പാ. തോമസ്‌ വർഗ്ഗീസ്‌ വാർഷിക റിപ്പോർട്ട്‌ അവതരിപ്പിച്ചു. സ്റ്റേറ്റ്‌ ട്രഷറാർ പാ. ടി. എം. കോശി വരവുചിലവ്‌ കണക്ക്‌ അവതരിപ്പിച്ചു. ജനറൽ പ്രസിഡന്റ്‌ പാ. കെ. കെ. ജോസഫ്‌ വരണാധികാരിയായിരുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like