കാനഡ സ്പിരിച്ച്വൽ ഗ്രൂപ്പ് വാട്സ്ആപ് ബൈബിൾ ക്വിസ് രണ്ടാം റൗണ്ട് അവസാനിച്ചു

ടോറോന്റോ: കാനഡ സ്പിരിച്ച്വൽ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ഡിസംബർ 1ന് ആരംഭിച്ച വാട്സ്ആപ് ബൈബിൾ ക്വിസ് രണ്ടാം റൗണ്ട് പിന്നിട്ടപ്പോൾ കാനഡയുടെ വിവിധ പ്രവിശ്യകളിൽ നിന്ന് അറുപതോളം പേർ പങ്കെടുത്തു.

post watermark60x60

രണ്ടാം റൗണ്ടിൽ സിമി മാത്യു കുരുവിള (നയാഗര), സോമി ബിജു (ടോറോന്റോ) സുമി ജെറി (ഹാമിൽട്ടൺ), ലീന അനിൽ (ബ്രാംപ്ടൺ) എന്നിവരാണ് മുന്നിട്ടു നില്കുന്നത്.

Download Our Android App | iOS App

ബൈബിളിനെ പത്തോളം ഭാഗങ്ങളായി വിഭചിച്ചു വിവിധ റൗണ്ടുകളായാണ് മത്സരം നടക്കുന്നത്. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം 8 മണിക്ക് ഇടുന്ന ചോദ്യത്തിന് 10 വരെ ഉത്തരം പറയാൻ സാവകാശം ഉണ്ട്.

പാസ്റ്റർ ജോബിൻ പി മത്തായി ബൈബിൾ ക്വിസ്സിന് നേതൃത്വം നൽകുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like