കൊട്ടാരക്കര സർവ്വദേശീയ കൺവൻഷൻ

കൊട്ടാരക്കര: നമ്മൾക്ക് വേണ്ടി സ്വന്ത ജീവനെ ക്രിസ്തു ക്രൂശിൽ തന്നതിനാൽ നമ്മൾക്ക് പരിപൂർണ ജയം ഉണ്ട്. എന്നാൽ അവന്റെ കല്പനകൾ അനുസരിച്ചു ഈ പാപം നിറഞ്ഞ ലോകത്തിൽ നമ്മൾക്ക് ലഭിച്ച സമയം തക്കത്തിൽ ഉപയോഗിച്ച് വീണ്ടും വരവിനായി ദൈവമക്കൾ ഒരുങ്ങണം എന്ന് അടയാർ സെന്റർ പാസ്റ്റർ എം.റ്റി തോമസ് പറഞ്ഞു.

റ്റി. പി. എം കൊട്ടാരക്കര സർവ്വദേശീയ കൺവൻഷന്റെ രണ്ടാംദിന രാത്രി യോഗത്തിൽ വചന ശുശ്രൂഷ നടത്തുകയായിരുന്നു അദ്ദേഹം. ഇന്നലെ പകൽ നടന്ന യോഗത്തിൽ പാളയംകോട്ട സെന്റർ പാസ്റ്റർ വി. വിക്ടർ മോഹൻ പ്രസംഗിച്ചു. ഞായറാഴ്ച വൈകിട്ട് നടക്കുന്ന പ്രത്യേക രോഗശാന്തി ശുശ്രൂഷയോട് കൂടെ സർവ്വദേശീയ കൺവൻഷൻ സമാപിക്കും.

കൺവൻഷനിൽ ഇന്ന്

7:00-വേദപാഠം
9:30-പൊതുയോഗം
3:00-കാത്തിരിപ്പ് യോഗം 5:45-സുവിശേഷ പ്രസംഗവും നടക്കും.
10:00-കാത്തിരിപ്പ് യോഗം

-ADVERTISEMENT-

-ADVERTISEMENT-

You might also like