NECK യുടെ സെക്രട്ടറിയായി വീണ്ടും റോയി കെ. യോഹന്നാൻ

കുവൈറ്റ്: കുവൈറ്റിലുള്ള പ്രവാസി ക്രൈസ്തവരുടെ ആരാധന സംഗമ വേദിയായ നാഷണൽ ഇവാൻജലിക്കൽ ചർച്ച് ഓഫ് കുവൈറ്റി (NECK) ന്റെ സെക്രട്ടറിയായി പെന്തെക്കോസ്ത് സഭാംഗം റോയി കെ. യോഹന്നാൻ തുടരും. NECK യുടെ കീഴിലുള്ള മലയാളീ ക്രിസ്തീയ കൂട്ടായ്മയായ KTMCC (കുവൈറ്റ് ടൗൺ മലയാളീ ക്രിസ്ത്യൻ കോൺഗ്രിഗേഷൻ) ൻറെ 2018 ലെ വാർഷിക യോഗത്തിൽ പെന്തെക്കോസ്ത് സഭകളെ പ്രതിനിധികരിച്ചു റോയി കെ. യോഹന്നാൻ (ബെഥേൽ ഏ. ജി.) NECK കൗൺസിൽ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഈ പദവിയിൽ തുടരുവാൻ വേദിയൊരുങ്ങിയത്. തോമസ് ഫിലിപ്പ് (കുവൈറ്റ് പെന്തെക്കോസ്റ്റൽ അസംബ്ലി), രാജൻ പീറ്റർ, അനുമോദ് ബേബി (ഇരുവരും കുവൈറ്റ് ചർച്ച് ഓഫ് ഗോഡ്) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ട മറ്റ് പെന്തക്കോസ്തു പ്രതിനിധികൾ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.