ഡഗ്ളസ് ജോസഫ് നയിക്കുന്ന പരീക്ഷ ഒരുക്ക സെമിനാർ

ദുബായ്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഖോർഫക്കാൻ ആഭിമുഖ്യത്തിൽ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ ബോർഡ് പരീക്ഷ എഴുതുന്ന വിദ്യാർഥികൾ, സ്കൂൾ ഫൈനൽ പരീക്ഷ എഴുതുന്നവർ എന്നിവർക്കായി ഫെബ്രുവരി 9 വെള്ളിയാഴ്ച 3.30 pm ന് ക്ലബ് ഹാളിൽ വച്ച് പരീക്ഷ ഒരുക്ക സെമിനാർ നടത്തും. മോട്ടിവേഷണൽ സ്‌പീക്കറും, എഴുത്തുകാരനുമായ ഡഗ്ളസ് ജോസഫ് ‘പരീക്ഷക്ക്‌ എങ്ങനെ ശാസ്ത്രീയമായി തയാറെടുക്കാം’ എന്ന വിഷയത്തിൽ ക്ലാസ് എടുക്കും. ”മാത്‍സ് പഠനം എളുപ്പമാക്കാൻ” എന്ന വിഷയത്തിൽ സജി മാനുവൽ ക്ലാസ് എടുക്കും. അഞ്ചു മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർഥികൾക്കും, അവരുടെ മാതാപിതാക്കൾക്കും പ്രവേശനം സൗജന്യമായിരിക്കും.

post watermark60x60

-ADVERTISEMENT-

You might also like