ശാരോൻ പത്തനംതിട്ട സെന്റർ കൺവൻഷൻ സമാപിച്ചു

പത്തനംതിട്ട: ശാരോൻ ഫെല്ലോഷിപ് ചർച് പത്തനംതിട്ട സെന്റർ കൺവൻഷൻ ഫെബ്രുവരി 1-4  വരെ വയ്യാറ്റുപുഴ ശാരോൻ ചർച് ഗ്രൗണ്ടിൽ വച്ചു നടന്നു. സെന്റർ മിനിസ്റ്റർ പാസ്റ്റർ വി ജെ തോമസ് ഉദ്‌ഘാടനം ചെയ്തു. പാസ്റ്റർമാരായ എബി
എബ്രഹാം, ജോർജ് മാത്യു പുതുപ്പള്ളി, ഡോ. ബി. വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു. വെള്ളിയാഴ്ച പാസ്റ്റർസ് മീറ്റിംഗ് നടന്നു. സഹോദരി സമ്മേളനത്തിൽ സിസ്റ്റർ ജൈനി ജെയിംസും ശനിയാഴ്ച സി ഇ എം – സണ്ഡേസ്കൂൾ സമ്മേളനത്തിൽ സി. ഇ. എം. ജനറൽ പ്രസിഡന്റ് പാസ്റ്റർ ഫിലിപ് എബ്രഹാമും പ്രസംഗിച്ചു. റാന്നി ലിവിങ് മ്യൂസിക്  ഗാനങ്ങൾ ആലപിച്ചു. കൺവൻഷൻ സപ്പ്ലിമെന്റ ആദ്യ കോപ്പി പാസ്റ്റർ വി ജെ തോമസ് പാസ്റ്റർ ടി ഐ ഏബ്രഹാനു നൽകി പ്രകാശനം നിർവഹിച്ചു.

ഞായറാഴ്ച നടന്ന പൊതു സഭായോഗത്തിൽ സെന്റർ മിനിസ്റ്റർ പാസ്റ്റർ വി ജെ തോമസ് അധ്യക്ഷത വഹിച്ചു. പാസ്റ്റർ സാം ടി മുഖത്തല മുഖ്യ സന്ദേശം നൽകി. പാസ്റ്റർ ജോണ്സൻ കെ സാമുവേൽ കർത്തൃമേശയ്ക്കു നേതൃത്വം നൽകി. സി ഇ എം ചാംപ്യന്മാർക്കുള്ള ട്രോഫികളും മറ്റു ചാരിറ്റി സഹായ വിതരണങ്ങളും നടന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading