പാസ്‌റ്റർ എം. ഡി തോമസ്കുട്ടിക്ക് ഡോക്ടറേറ്റ് ലഭിച്ചു

റാന്നി: അസ്സംബ്ലിസ് ഓഫ് ഗോഡ് റാന്നി പഴവനങ്ങാടി ബെഥേൽ ശുശ്രുഷകൻ പാസ്‌റ്റർ. എം. ഡി. തോമസ്കുട്ടിക്ക്, മധുരൈ കാമരാജ് യൂണിവേഴ്സിറ്റി ക്രിസ്ത്യൻ സ്റ്റഡീസ് ഡിപ്പാർട്മെന്റിൽ റിലീജിയസ് ആൻഡ് ഫിലോസഫിയിൽ നിന്നും പി. എച്ച്. ഡി. ലഭിച്ചു. കേരളത്തിലെ മുഖ്യധാര ക്രിസ്ത്യൻ സഭകളുടെ സാമൂഹിക പ്രീതിപത്തതെയും അതിൽ അസ്സംബ്ളിസ് ഓഫ് ഗോഡിന്റെ പങ്കും എന്നതായിരുന്നു വിഷയം. എം. എ , എം. ഫിൽ , ബി ഡി, ബിരുദങ്ങൾ ഇദ്ദേഹം നേടിയിട്ടുണ്ട്. അസ്സംബ്ളിസ് ഓഫ് ഗോഡ് മലയാളം ഡിസ്‌ട്രിക്‌ട് കൗൺസിൽ ചാരിറ്റി ഡിപ്പാർട്മെന്റ് കൺവീനർ ആയി സേവനം അനുഷ്ഠിക്കുന്നു. അനുഗ്രഹീതനായ പ്രഭാഷകനും വേദാദ്ധ്യാപനമായ ഇദ്ദേഹം കൊട്ടരക്കര, പന്തളം, എന്നിവിടങ്ങളിൽ പ്രെസ്‌ബിറ്റർ ആയി പ്രവർത്തിച്ചിട്ടുണ്ട്.

ആനി വൽസൻ തോമസ് ആണ് ഭാര്യ. മനീഷ് , മജു, മെർലിൻ എന്നിവർ മക്കളാണ്.

-ADVERTISEMENT-

-ADVERTISEMENT-

You might also like