സ്വാര്‍ത്ഥ ലാഭങ്ങള്‍ക്കുവേണ്ടി ദൈവത്തെ കരുവാക്കരുത്; മാര്‍ പാപ്പ

വത്തിക്കാന്‍: ദൈവവും അവിടുത്തെ മഹത്വവുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങള്‍ക്കായി ദൈവത്തെ കരുവാക്കരുതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സ്വാര്‍ത്ഥ ലാഭങ്ങള്‍ക്ക് വേണ്ടി ദൈവത്തെ ഉപയോഗിക്കുന്ന പ്രവണത അടുത്തിടെ വര്‍ധിച്ചു വരുന്നു. ഇത്തരം ശ്രമങ്ങളെ വെളിച്ചത്തുകൊണ്ടുവരിക എന്നത് രാഷ്ട്രീയ – മതനേതാക്കളുടെ കടമയാണെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.മതത്തിന്റെ പേരില്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ക്ക് അറുതിവരുത്തുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളുടെ സമാപന ദിവസത്തില്‍ രാഷ്ട്രീയമതനേതാക്കളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദൈവം സ്നേഹമാണ്. ദൈവത്തില്‍ പകയും വിദ്വേഷവും പ്രതികാരവും ഇല്ല. പക്ഷെ ദൈവത്തിന്‍റെ പേരില്‍ മനുഷ്യന്‍ വ്യാപകമാക്കപ്പെടുന്നതും നടത്തപ്പെടുന്നതുമായ ആക്രമണങ്ങള്‍ ദൈവത്തെ അപകീര്‍ത്തിപ്പെടുത്തുകയാണ്‌ചെയ്യുന്നതെന്നും പാപ്പ പറഞ്ഞു. ഒരു ദൈവവും മതവും അക്രമത്തെ പ്രോത്സഹിപ്പിക്കുന്നില്ല എന്നും അദ്ദേഹം ഓര്‍പ്പിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.