ക്രൈസ്തവ എഴുത്തുപുര ദിനപത്രത്തിന് വൻ സ്വീകാര്യത

മലയാള ക്രൈസ്തവ ലോകത്തു ആദ്യമായ് ഇറങ്ങിയ ഓൺലൈൻ ദിനപത്രത്തെ വായനക്കാർ ആകാംഷപൂർവ്വമായാണ് സ്വീകരിച്ചത്. ഓൺലൈൻ സർക്കുലേഷനു കൃത്യമായ കണക്കു പറയുക അപര്യാപ്തമാണെങ്കിലും ആദ്യ ദിവസം വാട്സാപ്പിൽ കൂടിയും ഇമെയിൽ വഴിയായും പ്രചരിച്ചത് ഏകദേശം 25000ൽ പരം കോപ്പികളാണ്. പത്രത്തോടുള്ള ക്രൈസ്തവ സമൂഹത്തിന്റെ പ്രതികരണം ആവേശകരമായിരുന്നു.

തുടർദിവസങ്ങളിൽ വായനക്കാരുടെ അഭിരുചിക്കനുസരിച്ചു വ്യത്യസ്ത വിഭവങ്ങളുമായി ക്രൈസ്തവ എഴുത്തുപുര പത്രം ഇന്ത്യൻ സമയം എല്ലാ സായാഹ്നത്തിലും നിങ്ങളുടെ വിരൽത്തുമ്പിൽ എത്തുന്നതാണ്.

വാട്സാപ്പിലൂടെ ക്രൈസ്തവ എഴുത്തുപുര ദിനപത്രം ലഭിക്കുവാൻ ആഗ്രഹിക്കുന്നവർ നിങ്ങളുടെ വാട്സാപ്പ് നമ്പർ താഴെ പറയുന്ന നമ്പരിലേക്ക് +971 52 623 5043
അയക്കാവുന്നതാണ്.

ഇമെയിലായി ദിനപത്രം ലഭിക്കുവാൻ ആഗ്രഹിക്കുന്നവർ
epurapathram@gmail.com
എന്ന ഇമെയിൽ അഡ്രസ്സിലേക്ക് നിങ്ങളുടെ ഇമെയിൽ അഡ്രസ്സിൽ നിന്നും ആവശ്യപ്പെടാവുന്നതാണ്.

ക്രൈസ്തവ എഴുത്തുപുര ദിനപത്രം തികച്ചും സൗജന്യമായി ലഭ്യമാക്കുന്നതിനായി ഞങ്ങളോട് സഹകരിക്കുന്ന എല്ലാ സഹകാരികളോടുമുള്ള നന്ദിയും ഞങ്ങൾ ഈ സമയത്ത് അറിയിക്കുന്നു.

പുതുമുഖ എഴുത്തുകാരെ വളർത്തിയെടുക്കുക എന്ന ലക്ഷ്യം മുൻനിർത്തി നിങ്ങളുടെ ലേഖനങ്ങൾ, കവിതകൾ, മറ്റ് ഇതര കൃതികൾ മുകളിൽ കാണുന്ന ഇമെയിൽ അഡ്രസ്സിലേക്ക് അയക്കാവുന്നതാണ്.
മിതമായ നിരക്കിൽ ദിനപത്രത്തിൽ പരസ്യങ്ങൾ കൊടുക്കുവാൻ ആഗ്രഹിക്കുന്നവർ ഞങ്ങളുമായി ബന്ധപ്പെടുക.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.