എഡിറ്റോറിയൽ:കുമ്പനാട് പ്രശ്നം മതേതര സമൂഹത്തോടുള്ള വെല്ലുവിളി | ഫിന്നി കാഞ്ഞങ്ങാട്

പെന്തക്കോസ്ത് സമൂഹത്തിന്റെ ഈറ്റില്ലം എന്ന് വിശേഷിപ്പിക്കുന്ന കുമ്പനാട് ചർച്ച് ഓഫ് ഗോഡ് സഭയുടെ ഗേറ്റ് തകർക്കുകയും സഭയുടെ സ്ഥലത്ത് കൊടിനാട്ടുകയും ചെയ്തത് യഥാർത്ഥത്തിൽ പെന്തക്കോസ്ത് സമൂഹം ആശങ്കയോടെയാണ് കാണുന്നത്.

post watermark60x60

നിലവിൽ കേസ് കോടതിയിൽ നിലനിൽക്കേയാണ്
നൂറോളം വർഷങ്ങളായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന സഭയുടെ സ്ഥലം കൈയേറ്റഭൂമിയാണ് എന്ന് ആരോപിച്ചായിരുന്നു ഒരു മുന്നറിയിപ്പുമില്ലാതെ ആക്രമണം അഴിച്ചുവിട്ടത്.
കൈയേറ്റ ഭൂമിയാണങ്കിൽ കോടതി വിഷയത്തിലിടപെടുകയും സ്ഥലം ഗവൺമെന്റ് തിരിച്ച് പിടിക്കാനും സാഹചര്യം നിലനിൽക്കേ അതിക്രമിച്ച് കയറി പ്രശ്നങ്ങൾ സൃഷ്ടിച്ചത് ബോധപൂർവ്വമാണന്ന് കരുതുന്നു.

ചില ആഴ്ചകൾക്ക് മുൻമ്പ് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം ഐപിസി ജനറൽ കൺവൻഷനിൽ ന്യൂനപക്ഷങ്ങളുടെ സുരക്ഷിതത്വം പ്രധാനമന്ത്രിയുടെ കരങ്ങളിലാണന്നും ന്യൂനപക്ഷകൾക്ക് യാതൊരു പ്രശ്നങ്ങളും ഉണ്ടാകില്ലന്നും ആവശ്യമെങ്കിൽ സർക്കാർ ചിലവിൽ സഭകൾ പണിഞ്ഞ് നൽകുമെന്നും പറഞ്ഞത് കുമ്പനാട് സംഭവസ്ഥലത്ത് നിന്നും ഒരു വിളിപ്പാട് അകലെയായിരുന്നു..

Download Our Android App | iOS App

വൈകുന്നേരം തന്നെ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടുവെങ്കിലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുവാനുള്ള ശ്രമങ്ങൾ ഉണ്ടാകേണ്ടിയിരിക്കുന്നു.

പ്രശ്നം നേരിട്ട സമയത്ത് ഉടൻ സംഭവസ്ഥലത്ത് എത്തുകയും സഭാനേതൃത്വം ഉണർന്ന് പ്രവർത്തിക്കുകയും പ്രശ്നം കൂടുതൽ സങ്കീർണ്ണമായി തീരാതെ
പ്രശ്ന പരിഹാരത്തിന് ശ്രമിക്കുകയും ചെയ്ത ചർച്ച് ഓഫ് ഗോഡ് സഭാനേതൃത്വം കൂടുതൽ അഭിനന്ദനം അർഹിക്കുന്നു. ലോക്കൽ സഭകൾ പ്രശ്നങ്ങൾ നേരിടുമ്പോൾ അനങ്ങാപാറ നയം സ്വീകരിക്കുന്ന നേതാക്കൾ ഇത്തരം നല്ല പ്രവർത്തികൾ മാതൃകയാക്കേണ്ടതാണ്.

ഉത്തരവാദിത്വപ്പെട്ട മാധ്യമം എന്ന നിലയിൽ
ക്രൈസ്തവ എഴുത്തുപുര ഈ വിഷയം ജനശ്രദ്ധയിലേക്ക് കൊണ്ടുവരുകയും ചർച്ച് ഓഫ് ഗോഡ് സഭയ്ക്ക് എല്ലാ പിന്തുണയും അറിയിച്ചിരുന്നു. ഭീഷണിയെ വകവെക്കാതെ ക്രൈസ്തവ സമൂഹത്തിലെ പ്രശ്നങ്ങളിൽ ഞങ്ങൾ സജീവമായി രംഗത്തുണ്ടാകും..

-ADVERTISEMENT-

You might also like