കായംകുളം മിസ്പാ സ്കൂളിൽ മെഡിക്കൽ ക്യാമ്പ് നടന്നു

ജസ്റ്റിൻ കായംകുളം

കായംകുളം: കായംകുളം കേന്ദ്രമാക്കി ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന മിസ്‌പാ സ്കൂളിൽ വെച്ച് മെഡിക്കൽ ക്യാമ്പ് നടന്നു. ഡോക്ടർ സിജി ജോൺ(അസ്ഥിരോഗം) എബനേസർ ഹോസ്പിറ്റൽ കായംകുളം. ഡോക്ടർ സജി ഫിലിപ്പ്, (കാർഡിയോളജി) പരുമല ഹോസ്പിറ്റൽ, ഡോക്ടർ നിഖിൽ ഗ്ലാഡ്‌സൺ (ന്യൂറോളജി) ആലപ്പുഴ മെഡിക്കൽ കോളേജ്, എന്നിവർ രോഗികളെ പരിശോധിച്ചു 200-ൽ അധികം രോഗികൾ പങ്കെടുത്തു. എല്ലാവർക്കും സൗജന്യമായി മരുന്നുകളും തുടർ ചികിത്സക്കാവശ്യമായ ക്രമീകരണവും ചെയ്തു കൊടുത്തു. സ്കൂൾ ഡയറക്ടർ റവ. ബി. സജി കായംകുളം നേതൃത്വം നൽകി.

ക്യാമ്പിന്റെ വിവിധ ദൃശ്യങ്ങളിലൂടെ…
-ADVERTISEMENT-

-ADVERTISEMENT-

You might also like