ക്രൈസ്തവ പീഢനം‌: ഇന്ത്യ പതിനൊന്നാം സ്ഥാനത്ത്‌

സ്വന്തം ലേഖകൻ

 

കാലിഫോര്‍ണിയ: ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൈസ്തവ പീഢനങ്ങള്‍ നടക്കുന്ന അമ്പത്‌ രാഷ്ട്രങ്ങളുടെ ലിസ്റ്റ്‌ പുറത്ത്‌ വിട്ടു. ഇന്ത്യ പതിനൊന്നാം സ്ഥാനത്താണ്.

അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓപ്പണ്‍ ഡോര്‍സ് എന്ന അന്താരാഷ്ട്ര ക്രിസ്ത്യന്‍ സംഘടനയുടെ 2018-ല്‍ പുറത്തിറങ്ങിയ വേള്‍ഡ് വാച്ച് ലിസ്റ്റിലാണ് ഈ വിവരം രേഖപ്പെടുത്തിയിരിക്കുന്നത്. ആദ്യത്തെ പത്ത്‌ രാജ്യങ്ങളുടെ ലിസ്റ്റില്‍ ഉത്തര കൊറിയ 94 പോയിന്റ്, തൊട്ടു പിന്നില്‍ രണ്ടാം സ്ഥാനത്ത് അഫ്ഗാനിസ്ഥാന്‍ 93 പോയിന്റുമായി നില്‍ക്കുന്നു.

മറ്റു രാഷ്ട്രങ്ങള്‍ സോമാലിയ, സുഡാന്‍, പാക്കിസ്ഥാന്‍, എറിത്രിയ, ലിബിയ, ഇറാക്ക്, യെമന്‍, ഇറാന്‍ എന്നിങ്ങനെ മൂന്ന് മുതല്‍ പത്തുവരെയുള്ള സ്ഥാനങ്ങളില്‍ നില്‍ക്കുന്നു.

ഉത്തര കൊറിയയില്‍ രാജ്യത്ത് ഏകദേശം അമ്പതിനായിരം ആളുകള്‍ വിവിധ ജയിലുകളിലും ലേബര്‍ ക്യാമ്പുകളിലുമായി കഴിയുന്നു. രാജ്യത്ത് ക്രൈസ്തവ ആരാധനയ്‌ക്ക്‌ സ്വാതന്ത്ര്യമില്ല. കടുത്ത പീഢനങ്ങളാണ് ലോകത്താകമാനം നടന്നുവരുന്നത്‌. വിവിധ രാഷ്ട്രങ്ങളിലായി ഏകദേശം ഇരുനൂറ്റിപ്പതിനഞ്ച്‌ മില്യൺ ക്രൈസ്തവരാണ് ഉയര്‍ന്ന നിലയില്‍ പീഢനങ്ങള്‍ ഏറ്റുവാങ്ങുന്നത്.

ആഫ്രിക്ക, ഏഷ്യ, മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു. ഓരോ ദിവസവും 6 സ്ത്രീകള്‍ മാനഭംഗത്തിനിരയാകുന്നു. മറ്റു ചിലര്‍ ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ വധഭീഷണികളും ഉപദ്രവങ്ങളും നേരിടുന്നു. ഇത്തരത്തില്‍ സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളില്‍ 2260 സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്.

ഇന്ത്യയുടെ അയല്‍ രാഷ്ട്രങ്ങളായ ചൈന 43, ശ്രീലങ്ക 44, മ്യാന്‍മര്‍ 24, നേപ്പാള്‍ 25 എന്നീ സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. ലിസ്റ്റു പ്രകാരം കഴിഞ്ഞ വര്‍ഷം ലോകത്ത് 3,066 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. 1252 ക്രൈസ്തവര്‍ തട്ടിക്കൊണ്ടുപോകലിന് ഇരയായിത്തീര്‍ന്നു. 12,020 പേര്‍ മാനഭംഗത്തിനിരയായി. 793 ക്രൈസ്തവ ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെട്ടു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.