ആയിരത്തിയഞ്ഞൂറ് വർഷം പഴക്കമുള്ള പുരാതന ദേവാലയം ഇസ്രായേലിൽ കണ്ടെത്തി

യിരത്തിയഞ്ഞൂറ് വർഷം പഴക്കമുള്ള പുരാതന ദേവാലയം ഇസ്രായേലി ഗവേഷകർ കണ്ടെത്തി. നൂറ്റിമുപ്പത് അടി വീതിയും ഇരുനൂറ്റിമുപ്പത് അടി നീളവുമാണ് ദേവാലയത്തിന്റെ വലിപ്പം. ടർക്കിയിലെ മാർബിൾ ഉപയോഗിച്ചാണ് ആരാധനാലയത്തിന്റെ അടിത്തറ മിനുക്കിയിരിക്കുന്നതെന്ന് ഇസ്രായേലി മാധ്യമമായ ഹാരേട്സ് റിപ്പോർട്ട് ചെയ്യുന്നു. ദേവാലയത്തിന് സമീപം വൈൻ, ഒലീവ് എണ്ണ ഉത്പാദന കേന്ദ്രങ്ങളും കണ്ടെത്തിയിരുന്നു.

ഇസ്രായേല്‍ പുരാവസ്തുവകുപ്പിന്റെ ആഭിമുഖ്യത്തിലാണ് ഖനനം നടന്നത്. ബെയ്റ്റ് ഷമേഷ് നഗരത്തിന് സമീപത്ത് നിന്നുമാണ് ദേവാലയം കണ്ടെടുത്തത്.

-ADVERTISEMENT-

-ADVERTISEMENT-

You might also like