എ. ജി. വേൾഡ് മലയാളി മീഡിയ അസോസിയേഷൻ (AGWMMA) നിലവിൽ വന്നു

പുനലൂർ: ലോകമെമ്പാടുമുള്ള അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗങ്ങളായ മലയാളി എഴുത്തുകാരുടെയും മാധ്യമ പ്രവർത്തകരുടെയും സംഗമ വേദിയായി അസംബ്ലീസ് ഓഫ് ഗോഡ് വേൾഡ് മലയാളി മീഡിയ അസോസിയേഷൻ (AGWMMA) രൂപീകൃതമായി. ജനുവരി 26 ന് പുനലൂർ ടൗൺ എ. ജി. ചർച്ചിൽ നടന്ന എഴുത്തുകാരുടെയും മാധ്യമ പ്രവർത്തകരുടെയും യോഗത്തിൽ വച്ചാണ് മീഡിയ അസോസിയന് രൂപം നൽകിയത്.

post watermark60x60

അടുത്ത രണ്ടു വർഷത്തെ ഭാരവാഹികളെയും സമ്മേളനത്തിൽ തിരഞ്ഞെടുത്തു.

എൽ സാം, പാസ്റ്റർ ബാബു ജോർജ് പത്തനാപുരം എന്നിവർ എന്നിവർ അഡ്വൈസറി ബോർഡ് അംഗംങ്ങളായ എക്സിക്യൂട്ടീവ് കമ്മറ്റിയിൽ പാസ്റ്റർ ഡി കുഞ്ഞുമോൻ പ്രസിഡന്റായും പാസ്റ്റർ പോൽ മാള സെക്രട്ടറി ആയും, ക്രൈസ്തവ എഴുത്തുപുര പ്രധിനിധി ജിനു വർഗീസ് പത്തനാപുരം പ്രഥമ ട്രഷറാറായും പ്രവർത്തിക്കും.

Download Our Android App | iOS App

പാസ്റ്റർ ഡി. കുഞ്ഞുമോന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ക്രൈസ്തവ ചിന്ത ചീഫ് എഡിറ്റർ കെ. എൻ. റസൽ, ഷാജൻ ജോൺ ഇടയ്ക്കാട് എന്നിവർ പ്രഭാഷണം നടത്തി. എഴുത്തുകാരായ ബാബു ജോർജ് പത്തനാപുരം, കെ. മോഹനദാസ്, സജി ചെറിയാൻ, ജോയി മുളയറ, ടി. വി. ജോർജ്കുട്ടി, ജോൺസൻ ചാക്കോ, സാജൻ സാമുവൽ, ജോമോൻ എം. വി. ഷാജി ആലുവിള തുടങ്ങിയവർ തുടർന്നുള്ള ചർച്ചയിൽ സംസാരിച്ചു. പാസ്റ്റർ സാം യു. ഇളമ്പൽ സ്വാഗതവും പാസ്റ്റർ പോൾ മാള കൃതജ്ഞതയും പറഞ്ഞു.

വിവിധ രാജ്യങ്ങളിലുള്ള അസംബ്ലിസ് ഓഫ് ഗോഡ് സഭാംഗങ്ങളായ എഴുത്തുകാരെയും മാധ്യമ പ്രവർത്തകരെയും ഉൾപ്പെടുത്തി വിപുലമായ പ്രവർത്തക സമിതി രൂപീകരിക്കുമെന്നും ഏപ്രിൽ മാസത്തിൽ ആഗമയുടെ പ്രഥമ സമ്മേളനം സംഘടിപ്പിക്കുമെന്നും പ്രസിഡണ്ട് പാസ്റ്റർ ഡി കുഞ്ഞുമോൻ പറഞ്ഞു.

 

 

-ADVERTISEMENT-

You might also like