ശുശ്രൂഷയേക്കാള്‍ ദൈവവുമായുള്ള ബന്ധം വലിയത്; റവ. സി. സി തോമസ്

ഷൈജു തോമസ് ഞാറയ്ക്കല്‍

തിരുവല്ല: ദൈവവുമായിട്ടുള്ള ബന്ധത്തേക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നും ഈ ലോകത്തില്‍ ഇല്ല. ശുശ്രൂഷയ്ക്കായി നാം ഓടി നടന്ന് അത് നിര്‍വ്വഹിക്കുമ്പോള്‍ ദൈവവുമായിട്ടുള്ള ബന്ധം നഷ്ടപ്പെട്ടു പോയാല്‍ നമ്മുടെ നിത്യത നഷ്ടപ്പെടും. ലോകത്തില്‍ എല്ലാറ്റിനേക്കാളും വലുത് ദൈവം നമുക്കായി ഒരുക്കിയിരിക്കുന്ന നിത്യതയാണ്. ദൈവം ഒരുക്കുന്ന നിത്യ രാജ്യത്തെക്കുറിച്ചുള്ള ദര്‍ശനം ഉള്ളില്‍ തിളയ്ക്കുമ്പോള്‍ അത് പ്രാപിക്കേണ്ടതിന് പ്രതീകൂല സാഹചര്യങ്ങള്‍ വന്നാലും നാം ഉത്സാഹത്തില്‍ മടുപ്പില്ലാതെ ആത്മാവില്‍ എരിവുള്ളവരായി കര്‍ത്താവിനെ സേവിക്കണം എന്ന് പാസ്റ്റര്‍ സി സി തോമസ് പറഞ്ഞു. തിരുവല്ലയിലെ ചര്‍ച്ച് ഓഫ് ഗോഡ് സഭാ സ്റ്റേഡിയത്തില്‍ നടന്ന 95-ാമത് ജനറല്‍ കണ്‍വന്‍ഷന്റെ സമാപന യോഗത്തില്‍ മുഖ്യ സന്ദേശം നല്കുക ആയിരുന്നു അദ്ദേഹം.

കഷ്ടതയുടെയും പ്രതികൂലങ്ങളുടെയും നടുവില്‍ വിളിച്ച ദൈവത്തെ മറന്ന് നാം ജീവിക്കരുത് ലോകത്തില്‍ പലതും നേടിയെടുക്കാന്‍ നമുക്ക് കഴിയും, പേര് പ്രശസ്തി, ധനം, മാനം അങ്ങനെ എല്ലാം. എന്തു നേടിയിട്ടും നിത്യത നമുക്ക് നഷ്ടമായാല്‍ അത് കൊണ്ട് എന്തു ലാഭമാണ് ഉള്ളത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഞായറാഴ്ചത്തെ സംയുക്ത സഭായോഗത്തിന് കൗണ്‍സില്‍ സെക്രട്ടറി പാസ്റ്റര്‍ ജെ ജോസഫ് അദ്ധ്യക്ഷനായിരുന്നു. പാസ്റ്റര്‍ എം കുഞ്ഞപ്പി സന്ദേശവും നല്കി.

2016- 2018 കലായളവിലെ ദൈവസഭാ ഭരണസമിതി അംഗങ്ങള്‍ക്ക് യാത്ര അയപ്പും, 2018- 2020 കാലഘട്ടത്തിലേക്കുള്ള ദൈവസഭയുടെ ഭരണസമിതി അംഗങ്ങളെ സഭായോഗത്തില്‍ ഓവര്‍സിയര്‍ പാസ്റ്റര്‍ സി തോമസ് പ്രാര്‍ത്ഥിച്ച് നിയമിച്ചു. പാസ്റ്റര്‍ കെ. സി ജോണിന്റെ പ്രാര്‍ത്ഥനയോടും ആശീര്‍വാദത്തോടും കണ്‍വന്‍ഷന്‍ സമാപിച്ചു.

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.