സദ്ദ്വാർത്ത യാത്രക്കു അനുഗ്രഹീത സമാപ്തി
റാന്നി: ഐ.പി.സി റാന്നി ഈസ്റ്റ് സെന്റർ പി വൈ പി എ യുടെ നേതൃത്വത്തിൽ 28-01-2018 ഞായറാഴ്ച ഉച്ചകഴിഞ്ഞു നടത്തിയ സദ്ദ്വാർത്ത യാത്ര സാമൂഹ്യ തിന്മകൾക്കും മദ്യം-മയക്കുമരുന്ന് – ലഹരി എന്നിവയുടെ ഉപയോഗത്തിനു എതിരെ നടത്തിയ യാത്രക്കു അനുഗ്രഹീത സമാപ്തി.

ഉച്ചയ്ക്ക് 2 മണിക്ക് റാന്നി ചെത്തോംകരയിൽ സെന്റർ മിനിസ്റ്റർ പാസ്റ്റർ വർഗീസ് എബ്രാഹം പ്രാർത്ഥിച്ചു ആരംഭിച്ച യാത്ര റാന്നിയുടെ വിവിധ ഭാഗങ്ങളായ മുക്കൂട്ടുതറ, ചെത്തോംകര, പ്ലാച്ചേരി, മക്കപ്പുഴ, വെച്ചുചിറ , ഇടമണ്ണ്, അത്തിക്കയം, കക്കുട്മണ്, എന്നി സ്ഥലങ്ങളിൽ നടത്തപ്പെട്ടു.
പാസ്റ്റർമാരായ കെ എസ് മത്തായി, മോനച്ചൻ എബ്രഹാം, ജോസഫ് വർഗീസ്, ഏബ്രഹാം ജോണ്, ഗോഡ്‌ലി സി ഉതുപ്പ്, ഷോജൻ.വി. ഡാനിയേൽ, ടി സി ചാക്കോ, എം സി ചെറിയാൻ എന്നിവർ ദൈവ വചനത്തിൽ നിന്നും സംസാരിച്ചു.
Download Our Android App | iOS App
റാന്നി ഈസ്റ്റ് സെന്റർ പി വൈ പി എ എക്സിക്യൂട്ടീവ് ഇവാ. ജയിംസ് കുട്ടി വടക്കേമുറിയിൽ, പാസ്റ്റർ ഷിജു തോമസ്, ബ്രദർ ജോസി പ്ലാത്താനത്, ഇവാ. സോനു ജോർജ്ജ്, ബ്രദർ സന്തോഷ് മേമന, ബ്രദർ റോഷൻ കെ എബ്രഹാം, ബ്രദർ സുബിൻ പാട്ടമ്പലത് എന്നിവർ ഈ അനുഗ്രഹീത യാത്രക്കു നേതൃത്വം നൽകി. വളരെ ആവേശത്തോട് കൂടിയാണ് സെന്ററിലെ യുവജനങ്ങളും വിശ്വാസി സമൂഹവും സദ്ദ്വാർത്ത യാത്രയെ ഏറ്റെടുത്തത്.