പറയാതെ വയ്യ: സ്ത്രീകൾ സ്റ്റേജുകളിൽ കയറുമ്പോൾ അസഹിഷ്ണതപ്പെടുന്നവർ | ഫിന്നി കാഞ്ഞങ്ങാട്

സൈബറിടങ്ങൾ അസഹഷ്ണതയുടെ പര്യായങ്ങളായി മാറുന്നത് ഇന്ന് അസ്വേഭാവിമല്ല.

post watermark60x60

കഴിഞ്ഞ ദിവസം പ്രമുഖ കൺവൻഷനിൽ ഒരു ഗായിക ആലപിച്ച ഗാനം സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയായി. പാട്ടല്ല ഈ ലേഖനത്തിന് ആധാരം മറിച്ച ഗാനം ആലപിച്ച ഗായികയെ സ്ത്രീ എന്ന പരിഗണന പോലും ഇല്ലാതെ വളരെ താഴ്ന്ന വാക്കുകളിൽ അതിക്ഷേപിക്കുന്നത് കാണാൻ ഇടയായി. ദൈവം അവർക്ക് നൽകിയ നിയോഗത്തിൽ ഒരു ആരാധന ഗാനം പാടി.. ജനങ്ങൾ ആ ഗാനത്തിനനുസരിച്ച് പങ്കാളികളായി..

ഒരു സ്ത്രീ ആയതുകൊണ്ട് അവരെ ഹീനമായി ആക്ഷേപിക്കുന്നത് ഏതുതരം ആത്മീയതയാണ് എന്ന് വിലയിരുത്തേണ്ടിയിരിക്കുന്നു. പുരുഷനെ പോലെ തന്നെ സ്ത്രീകൾക്കും ആത്മീയ ശുശ്രൂഷകളിൽ പങ്കാളികളാകുന്നതിന് ദൈവവചനം വിലക്കുന്നില്ല. എന്നാൽ വേദികളിൽ വിളിച്ചു കൂവുന്ന ചിലർ അവർ എന്തൊ വലിയ പാതകം ചെയ്തതുപോലെ സാമൂഹ്യ മാധ്യമങ്ങളിൽ വിചാരണ ചെയ്യുന്നത് കണ്ടപ്പോൾ അവരോട് സഹതാപമാണ് തോന്നിയത്.

Download Our Android App | iOS App

പുരുഷമേധാവിത്വം ഇന്നും പെന്തക്കോസ്ത് സമൂഹത്തിൽ തുടരുന്നു എന്നതിന്റെ തെളിവാണ്  ഗായികയ്ക്കെതിരെയുള്ള ആക്ഷേപങ്ങൾ… മേരി കോവൂരും അന്നമ്മമാമ്മനും ഒക്കെ പെന്തക്കോസ്ത് സമൂഹത്തിന് പ്രഭാഷണത്തിലൂടെയും ഗാനങ്ങളിലൂടെയും വ്യക്തമായ ശുശ്രൂഷകൾ ചെയ്തിട്ടുള്ളവരിൽ ചിലരാണ്. നമ്മുടെ സഭാനേതൃത്വങ്ങൾ അവരെ ഒക്കെയും പോത്സാഹനങ്ങൾ നൽകിയിട്ടും ഉണ്ട്. മാന്യമായി വസ്ത്രം ധരിച്ച് ദൈവം നൽകിയ നിയോഗത്തിൽ ശുശ്രൂഷിക്കുമ്പോൾ ദാവീദിന്റെ കിന്നരവായന ശൗലിന് അനുഭവപ്പെട്ടതു പോലെ ചിലർക്ക് അനുഭവപ്പെടുന്നുണ്ടങ്കിൽ സ്വയം മാനസാന്തരപ്പെടുവാൻ ഏൽപ്പിച്ച് കൊടുക്കുക.

ഒരു വാക്ക്

പെന്തക്കോസ്ത് വേദികളിൽ വിഢിത്തരങ്ങൾ വിളമ്പുന്നവർക്ക് വിശുദ്ധപദവി നൽകുമ്പോൾ അത്രെയൊന്നും ചെയ്തില്ലങ്കിലും നിന്ദിക്കരുത്.. അപമാനിക്കരുത്… അവരെ ഏൽപ്പിച്ച ശുശ്രൂഷ അവർ ചെയ്യട്ടെ… തെറ്റുണ്ടങ്കിൽ അവരെ നേരിട്ട് തിരുത്തുക.  അല്ലാതെ ഒരു സ്ത്രീയെ ലൈംഗീക ചുവയോടെ കമന്റിട്ട് നിന്ദിക്കുന്നത് ആത്മീയമല്ല എന്ന് ഓർക്കുക. അവർ ഒരു ഭാര്യയാണ്, മകളാണ്, അമ്മയാണ്.

-ADVERTISEMENT-

You might also like