കരിസ്മ ജൂബിലി ക്രൂസേഡ്‌: പാസ്റ്ററുമാരായ രവിമണിയും ഷിബു തോമസും മുഖ്യ പ്രസംഗകർ

 

തിരുവല്ല: തിരുവല്ലയിലെ ഐ പി സി പ്രയർസെന്റർ സഭയുടെ സിൽവർ ജൂബിലി കൺവൻഷൻ കരിസ്മ ക്രൂസേഡ്‌ ഇന്നലെ സഭയുടെ സീനിയർ പാസ്റ്ററും ഐ.പി.സി. കേരള സ്റ്റേറ്റ്‌ വൈസ്‌ പ്രസിഡന്റുമായ പാസ്റ്റർ രാജു പൂവക്കാല ഉത്ഘാടനം ചെയ്തു. ഫെബ്രുവരി 4 വരെ തിരുവല്ല മുനിസിപ്പൽ മൈതാനത്ത്‌ നടക്കുന്ന ക്രൂസേഡിൽ പ്രശസ്ത പ്രസംഗകരായ പാസ്റ്റർ രവിമണി, പാസ്റ്റർ ഷിബു തോമസ്‌ എന്നിവരാണ് മുഖ്യപ്രസംഗകർ.

പകലും രാത്രിയുമായി നടക്കുന്ന ക്രൂസേഡിൽ പാസ്റ്റർമാരായ കെ. സി. ജോൺ, ഷിബു നെടുവേലിൽ, സി. സി.എബ്രഹാം, ബാബു ചെറിയാൻ, കെ. ജെ. തോമസ്‌, തോമസ്‌ ഫിലിപ്പ്‌, പ്രിൻസ്‌ റാന്നി, കെ. ജോയി, സേവ്യർ ജെയിംസ്‌, റോയ്‌ തോമസ്‌, ഐ. ജോൺസൺ എന്നിവർ വിവിധ സെഷനുകളിൽ പ്രസംഗിക്കും. പൊതുയോഗങ്ങൾ പകൽ 10 മുതലും വൈകിട്ട്‌ 6 മണിക്കും നടക്കും. ക്രുസേഡിനു വേണ്ടി പ്രത്യേകം രൂപീകരിച്ച 50 പേരുള്ള പ്രയർസെന്റർ വോയ്സ്‌ ഗാനശുശ്രൂഷയ്ക്ക്‌ നേതൃത്വം നൽകും. ഒപ്പം മുംബൈയിൽ നിന്ന് പ്രശസ്ത ഗായകൻ ജോസഫ്‌ രാജും ഗാനശുശ്രൂഷ നിർവ്വഹിക്കും.

തിരുവല്ല പട്ടണത്തിൽ 25 വർഷം മുൻപ്‌ ആരംഭിച്ച സഭ ഇന്ന് ആയിരത്തിലധികം അംഗങ്ങളുള്ള ഐ പി സി യിലെ തന്നെ വലിയ സഭകളിൽ ഒന്നാണ് പ്രയർ സെന്റർ. കൺവൻഷൻ സംബന്ധിച്ച്‌ കൂടുതൽ വിവരങ്ങൾക്ക്‌. ബ്രദർ ജോസ്‌ സഖറിയ – സെക്രട്ടറി 9447563009, പാസ്റ്റർ രാജു പൂവക്കാല 9847032151.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.