എഡിറ്റോറിയൽ : പ്രായമുള്ള ദൈവദാസൻന്മാരെ സഭാനേതൃത്വം അവഗണിക്കുന്നത് അനാരോഗ്യപരമായ പ്രവണത

ഫിന്നി കാഞ്ഞങ്ങാട്.

പ്രായമുള്ള ദൈവദാസൻന്മാരെ അവഗണിച്ച് യുവജനങ്ങൾ സഭാ നേതൃത്വം കീഴടക്കുന്നത് അനാരോഗ്യപരമായ പ്രവണതയായി ഇന്ന് വർദ്ധിച്ചു വരുന്നു.

post watermark60x60

ഇന്ന് സഭകളിൽ കണ്ടുവരുന്ന തെറ്റായതും അനാരോഗ്യപരമായതുമായ പ്രവണതയാണ് യുവജനങ്ങൾ സഭയുടെ നേതൃത്വത്തെ കൈയാളാൻ ശ്രമിക്കുന്നത്..

ഇത്തരം ഒരു കുറുപ്പെഴുതാൻ കാരണം കഴിഞ്ഞ ദിവസം പ്രായമുള്ള ,കതൃ വേലയിൽ വർഷങ്ങൾ പ്രവർത്തിച്ച് നിരവധി സഭകൾ സ്ഥാപിക്കുകയും അനേകരെ ദൈവീക പാന്ഥാവിലേക്ക് കൊണ്ടുവരികയും ചെയ്തിട്ടുള്ള ചില ദൈവദാസൻന്മാർക്ക് സഭകളിലെ സ്ഥലം മാറ്റ സമയത്ത് മാറ്റി നിറുത്തുകയും യുവജനങ്ങളായ പാസ്റ്ററുമാരെ തൽസ്ഥാനങ്ങളിൽ പ്രതിഷ്ഠിക്കപ്പെടുകയും ചെയ്തിട്ടുള്ളത് കണ്ടതുകൊണ്ടാണ്. യുവജനങ്ങൾ നേതൃത്വത്തിൽ വരണം തെറ്റല്ല, എന്നാൽ പ്രായമുള്ള ദൈവദാസൻന്മാരെ അവഗണിച്ചു കൊണ്ട്, യുവാക്കളെ പ്രതിഷ്ഠിക്കുന്നത് നല്ല പ്രവണതയല്ല; ആകുന്ന കാലത്ത് സുവിശേഷത്തിന്റെ പേരിൽ ലക്ഷങ്ങൾ ഉണ്ടാക്കി, കൊട്ടാരം പോലുള്ള വീടും വെച്ച് ജീവിക്കുന്ന ദൈവദാസൻന്മാരെ അല്ല ഉദ്ദേശിച്ചിരിക്കുന്നത്. മറിച്ച് പാസ്നേജുകളിൽ ജീവിച്ച് വിശ്വസ്തതയോടെ ദൈവമുഖത്ത് നോക്കി വിശ്വാസത്തോടെ ജീവിക്കുന്ന ഒന്നും സമ്പാദിക്കാത്ത ദൈവദാസൻന്മാരെ ഒറ്റ സുപ്രഭാതത്തിൽ സഭ നിക്ഷേധിച്ച് മാറ്റിനിറുത്തുന്നത് കൊടും ക്രൂരതയാണ്..

Download Our Android App | iOS App

ഒരു കാലത്ത് സഭയ്ക്കു വേണ്ടി വിയർപ്പും രക്തവും ഒഴുക്കി സഭയുടെ വളർച്ചയ്ക്ക് ഗണ്യമായ പങ്കുവഹിച്ച ദൈവദാസൻന്മാർ ഒരു സഭയ്ക്കുവേണ്ടി സഭാ ആസ്ഥാനങ്ങൾ കയറി ഇറങ്ങി നടക്കുന്നത് ഭൂഷണമല്ല..

ബൈബിൾ കോളേജിൽ പഠിച്ചിറങ്ങി നേതാവിന്റെ ശിങ്കിടി പണി ചെയ്തു കൊടുക്കുന്നവർക്ക് വലിയ സഭ കിട്ടുകയും വിശ്വസ്തതയോടെ കർതൃവേല ചെയ്ത ദൈവദാസൻന്മാരെ മാറ്റി നിറുത്തുകയും ചെയ്യുന്നത് വേദനാജനകമാണ്.

പ്രായാധിക്യം കൊണ്ട് ക്ഷീണിതരായവരെ മാത്രം മാറ്റി നിറുത്തുകയും അവർക്ക് വേണ്ടുന്ന സഹായ സഹകരണങ്ങൾ നൽകുകയും ചെയ്യേണ്ടത് സഭയുടെ ഉത്തരവാദിത്വമാണ്…

അവഗണിക്കപ്പെടുന്ന ദൈവദാസൻന്മാരുടെ കണ്ണീർ വീഴുവാൻ നാം അനുവദിക്കരുത്.. അത് നമുക്ക് നല്ലതിനല്ല..

-ADVERTISEMENT-

You might also like