പറയാതെ വയ്യ: രാജു പാസ്റ്ററുടെ ശബ്ദസന്ദേശവും; മരണത്തിലും പാരപണിയുന്ന കൂട്ടുവേലക്കാരും

സ്വന്തം ലേഖകന്‍

പാസ്റ്റർ ബിനു റായ്പൂരിൽ സുവിശേഷകനായി തന്റെ ദൗത്യം പൂർത്തിയാക്കി നിത്യതയിലേക്കു മറഞ്ഞു. ഒരു ചെറുപ്പക്കാരനായ ദൈവദാസൻ നോർത്ത് ഇന്ത്യയിലെ സുവിശേഷീകരണത്തിനായി തന്റെ ജീവിതം ഉഴിഞ്ഞുവെച്ചു. നല്ല യൗവ്വനത്തിൽ മരിച്ചു. ഭാര്യയും ഒരു മകളും ഉണ്ട്. ഭവനത്തിന്റെ സാമ്പത്തിക ബാധ്യത, വാഹനത്തിന്റെ ബാധ്യത കൂടാതെ അത്യാവശ്യം കടങ്ങളും ഉണ്ട്. ഒരു മാസത്തോളം നീണ്ടുനിന്ന ചികിത്സക്ക് നല്ല കാശും ചിലവായി. ഭാര്യയുടെ അക്കൗന്റ് നമ്പര് കൊടുത്തു വാർത്ത കൊടുത്തപ്പോൾ സഹായിക്കരുതെന്നു വോയ്‌സ് ക്ലിപ് ഇട്ടു ലോകം മുഴുവൻ പ്രചരിപ്പിക്കാൻ പെന്തകോസ്ത് സമൂഹത്തിലെ ഗ്രൂപ്പ് വക്താക്കളായ ചോട്ടാ നേതാക്കന്മാർക്കും, മനസ്സിന് കുഷ്ടം ബാധിച്ച കുറെയെണ്ണത്തിനുമല്ലാതെ ആർക്കു സാധിക്കും! ഈ സമൂഹത്തിൽ മാത്രമേ ഉള്ളു കൂട്ടുസഹോദരങ്ങൾ നന്നാകരുതെന്നു മനപ്പൂർവമായി ചിന്തിക്കുന്നവർ. സഹായിക്കരുതെന്ന് വോയിസ്‌ ക്ലിപ്പ് ഇട്ടവർക്ക് നാളെ ഈ അവസ്ഥ ഉണ്ടാവാതിരിക്കട്ടെ. കടത്തിന്റെ വലിപ്പം എന്തുമാകട്ടെ, ആ വാർത്തയിലെ അക്കൗന്റ് വിവരങ്ങൾ അദ്ദേഹത്തിന്റെ ഭാര്യയുടേതാണ്. അവർക്കു ഒരു തണൽ ആകട്ടെ സന്മനസ്സുകൾ കൊടുക്കുന്ന സഹായം എന്നുപോലും ചിന്തിക്കാനുള്ള മാനസീക വിശാലത ഇല്ലാത്തവരാണല്ലോ പാപികളെ മനസാന്തരപ്പെടുത്താൻ നടക്കുന്ന ഈ ‘വേലക്കാർ’.

പതിറ്റാണ്ടിലേറെയായി നിലനിൽക്കുന്ന സഭാ രാഷ്ട്രീയത്തിന്റെ നെറികെട്ട നേർചിത്രമാണ് നാമിപ്പോൾ ദർശിച്ചുകൊണ്ടിരിക്കുന്നത്. ത്യാഗ പൂർവ്വം വടക്കേ ഇന്ത്യയിൽ സുവിശേഷ വേല ചെയ്യുന്നു, കേരളത്തിൽ സഭാ രാഷ്ട്രീയം കളിച്ച് ഉപദേശിമാർ വിലസുന്നു എന്ന് നിരവധി കാലങ്ങളായി പ്രചരിപ്പിച്ചു കൊണ്ടിരുന്നവർ കളിക്കുന്ന യാതൊരു മര്യാദയും ഇല്ലാത്ത കളികളുടെ ഇരയാകുകയാണ് ഒരു സങ്കടത്തിൽ നിൽക്കുന്ന കുടുംബം. എല്ലാ സഹായവും ഞങ്ങളാണ് ചെയ്തു കൊടുത്തത് എന്ന് വരുത്തിത്തീർത്ത് മറ്റുള്ളവരുടെ പണത്തിൽ ആളുകളിക്കുവാൻ നടത്തുന്ന ശ്രമത്തിന് നേരെ ഉണ്ടായ വൻ പ്രഹരമായിരുന്നു ആ സഹോദരിയുടെ അക്കൗണ്ട് നമ്പർ ഞങ്ങൾ നേരിട്ട് ആളുകൾക്ക് ലഭ്യമാക്കിയത്. അതിൽ പൊറുതിമുട്ടി രാവിലെ മുതൽ മിനക്കെട്ട് നേതാക്കന്മാരും ചോട്ടാ നേതാക്കന്മാരും ഗ്രൂപ്പുകളിൽ നിരങ്ങി മെസ്സേജുകൾ പ്രചരിപ്പിച്ചു കൊണ്ടേയിരുന്നു. ഒരു സ്നേഹിതന്റെ മരണത്തിൽ സാധാരണ മനുഷ്യർ കാണിക്കുന്ന മനുഷ്യത്വത്തിന്റെ മുഖം പോലുമില്ലാത്ത നരാധമ പ്രതിഭകൾ തങ്ങളുടെ കഴിവ് തെളിയിക്കുന്നതിനുള്ള അവസരമായി അത് ഉപയോഗിച്ചു.

ആ കുടുംബത്തിന്റെ സാമ്പത്തിക നില മനസിലാക്കി സഹായം എത്തിക്കുവാനുള്ള കടമ കൂട്ടു വേലക്കാർക്ക് ഉള്ളതല്ലേ? അങ്ങനെ ചെയ്യുന്നതിന് പകരം ലഭിക്കുവാൻ സാധ്യതയുണ്ടായിരുന്ന നന്മ മുടക്കുവാനായി വോയിസ്‌ മെസ്സേജുകൾ ഉണ്ടാക്കി മുൻപന്തിയിൽ വാളെടുത്തിറങ്ങിയ രായപ്പൻ കൂട്ടു വേലക്കാരുടെ സങ്കടത്തിലും വേല വെക്കുന്ന യഥാർത്ഥ കൂട്ടു വേലക്കാരന്റെ ചുമതല നന്നായി നിർവഹിച്ച് തനി സ്വഭാവം പ്രകടിപ്പിച്ചിരിക്കുകയാണ്.

ഒരു കാര്യം വ്യക്തം; ഒരുവനും എല്ലാ കാലവും എല്ലാവരെയും കബളിപ്പിക്കാൻ സാധിക്കുകയില്ല. എത്ര വിശുദ്ധന്റെ ഉടയാട എടുത്ത് അണിഞ്ഞാലും നീലക്കുറുക്കൻ നിലാവിൽ കൂക്കും പോലെ തനിനിറം എപ്പോഴെങ്കിലും പുറത്തുവരും.

ദൈവദാസനൻ ബിനുവിന്റെ കുടുംബത്തെ സഹായിക്കുവാൻ താല്പര്യമുള്ളവർക്കായി കർത്തൃദാസിയുടെ ബാങ്ക് വിവരങ്ങൾ ചുവടെ;
Name: Benze Binu
Canara Bank
Rakhi Branch
A/C No : 6253101000159
IFSC Code : CNRB0006253.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.