ദൈവം ഇടപെട്ടപ്പോള്‍ തെളിയിക്കപ്പെടാതെ പോയ കൊലപാതക കുറ്റം ഏറ്റുപറഞ്ഞു മാനസാന്തരം

ബ്രെയ്ന്‍ കെയ്ത്ത് ഹാക്കിന്‍സ് എന്ന അമേരിക്കക്കാരനാണ് ദൈവത്തിന്റെ കരസ്പര്‍ശം അറിഞ്ഞപ്പോള്‍ താന്‍ ഒരു കൊലപാതകിയാനെന്ന വിവരം പോലീസിനോട് പറഞ്ഞത്. 25 വര്‍ഷം മുമ്പ് ഞാനൊരു ഇരുപതുകാരനെ കൊലപെടുത്തിയിട്ടുണ്ടെന്നു അദ്ദേഹം പോലീസിനോട് കുറ്റമേറ്റു പറഞ്ഞു. പോലിസ് അന്വേഷണത്തില്‍ തെളിയാതെ പോയ കുറ്റകൃത്യമായിരുന്നു ഇത്. കാലിഫോര്‍ണിയായിലാണ് ഈ സംഭവം നടന്നത്.

ഇപ്പോളാണ് തന്‍റെ ജീവിതത്തില്‍ സമാധാനം ലഭിച്ചതെന്നും, കുറ്റം ഒളിപ്പിച്ചുവച്ചു ഇത്രയും നാള്‍ തന്‍ അന്ധകാരത്തില്‍ കഴിയുകയായിരുന്നുവെന്നും ബ്രെയ്ന്‍ കെയ്ത്ത് ഹാക്കിന്‍സ് പറഞ്ഞു. ദൈവത്തിന്റെ സ്നേഹം തന്‍ അറിഞ്ഞപ്പോള്‍ പഴയകാല പാപം എനിക്ക് തുറന്ന് സംമാതിക്കാതിരിക്കാന്‍ നിര്‍വാഹമില്ല. കൊല്ലപെട്ട യുവാവിന്റെ ഭവനത്തില്‍ ഞാന്‍ പോയി ക്ഷമ പറയാന്‍ ശ്രമിച്ചു. പക്ഷെ അദ്ദേഹത്തിന്‍റെ പിതാവ് മരണമടഞ്ഞതിനാല്‍ അതിനു കഴിഞ്ഞില്ല. തുടര്‍ന്നാണ് പോലീസിനു മുന്‍പാകെ  കുറ്റം ഏറ്റു പറഞ്ഞത്. ഞാന്‍ ഇപ്പോഴാണ് ശരിയായ കാര്യം ചെയ്തത്. ബ്രെയ്ന്‍ കെയ്ത്ത് ഹാക്കിന്‍സ് പറഞ്ഞു.

25 വര്‍ഷം മുമ്പ് കൗമാരത്തിന്റെ ചോരത്തിളപ്പില്‍ നടത്തിയ കവര്‍ച്ചയ്ക്കിടെയായിരുന്നു കൊലപാതകം ചെയ്തത്. ഇപ്പോള്‍ 25 വര്‍ഷങ്ങള്‍ക്ക് ശേഷം നടന്ന അറസ്റ്റും അതിന് പ്രേരിപ്പിച്ച മാനസാന്തരവും ഇപ്പോള്‍ പ്രാദേശീക മാധ്യമങ്ങളിലെ ചൂടുള്ള വാര്‍ത്തയാണ്.

-ADVERTISEMENT-

-ADVERTISEMENT-

You might also like